Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൻ ലഹരികടത്ത് സംഘത്തെ...

വൻ ലഹരികടത്ത് സംഘത്തെ പിടികൂടി

text_fields
bookmark_border
വൻ ലഹരികടത്ത് സംഘത്തെ പിടികൂടി
cancel
കുറ്റിപ്പുറം: 21.5 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കുറ്റിപ്പുറം തൃക്കണാപുരത്തുവെച്ച് നടന്ന വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ഗൂഢല്ലൂർ നന്തട്ടി സ്വദേശികളായ പാമ്പക്കൽ സുമേഷ് മോഹൻ (32), വെള്ളാരംകല്ലിൽ ഷൈജൻ അഗസ്റ്റിൻ (45), കണ്ണൂർ കതിരൂർ സ്വദേശി ന്യൂസഫറ ഫ്രാഞ്ചീർ (42) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിന്‍റെ പിൻസീറ്റിനടിയിലും ബംപറിനുള്ളിലുമായി 11 പാക്കറ്റുകളായി ഒളിപ്പിച്ച കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്. മയക്കുമരുന്ന്​ കടത്തുസംഘം പട്ടാമ്പി ഭാഗത്തുനിന്ന് കുമ്പിടി- കുറ്റിപ്പുറം റോഡിലൂടെ വരുന്നുണ്ട് എന്ന രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ പരിശോധന നടത്തിയത്​. പൊലീസ് സംഘം നാല് ഗ്രൂപ്പായി തിരിഞ്ഞാണ്​ വാഹനങ്ങൾ പരിശോധിച്ചത്​. ഇതിനിടെ വന്ന റിറ്റ്സ് കാർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതോടെയാണ് പിൻസീറ്റിനടിയിൽ നിർമിച്ച പ്രത്യേക അറ കണ്ടെത്തിയത്. ഇതിൽ നിന്ന് ആറ് പാക്കറ്റുകളും പിന്നീട് പിറകിലെ ബംപർ ഊരിനോക്കിയതിൽ അഞ്ച് പാക്കറ്റുകളും കണ്ടെത്തി. വൻ ലഹരിമരുന്ന് കടത്ത് സംഘത്തിൽ പെട്ടവരാണിതെന്ന്​ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വിതരണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് സംഘം മൊഴി നൽകി. സുമേഷിനെ 17 കിലോ കഞ്ചാവുമായി വാളയാറിൽനിന്ന് നേ​രത്തേ പിടികൂടിയിരുന്നു. ഷൈജലിനെയും കഞ്ചാവുമായി ഗൂഢല്ലൂരിൽ പിടിയിലായിട്ടുണ്ട്​. ഇവർ തട്ടിപ്പുകേസുകളിലും ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ട്. കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലെയിലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രമോദ്, മധുസുന്ദനൻ, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ ജയ പ്രകാശ്, സി.പി.ഒ സുമേഷ്, അലക്സ് പോൾ, ഷെറിൻ ജോൺ, വിമോഷ്, ജോസ് പ്രകാശ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. mpg sumesh mpg shaijan mpg franchir
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story