Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇതര സംസ്ഥാന...

ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്
cancel
കരുവാരകുണ്ട്: പശ്ചിമബംഗാൾ, അസം, ഝാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സാമൂഹികാരോഗ്യ കേന്ദ്രമാണ് രാത്രികാല ക്യാമ്പൊരുക്കിയത്. മലമ്പനി, ഫൈലേറിയ, ത്വഗ്​രോഗം പരിശോധന, കോവിഡ് വാക്സിനേഷൻ എന്നിവയാണ് ക്യാമ്പിലുണ്ടായിരുന്നത്. ആരോഗ്യ കാർഡുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഷീന ജിൽസ് അധ്യക്ഷത വഹിച്ചു. ടി.കെ. ഉമ്മർ, മെഡിക്കൽ ഓഫിസർ ഡോ. ആബിദ, ആരോഗ്യ ഇൻസ്‌പെക്ടർ സി.കെ. മനോജ്‌കുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പിന് ഡോ. അക്ഷയ്, കെ. ജസീർ, കെ. ഇന്ദുലാൽ, ലിജി, ഷിജിന എന്നിവർ നേതൃത്വം നൽകി. കുടുംബാംഗങ്ങളടക്കം 200ലേറെ പേർ പരിശോധനക്കെത്തി. mn krkd medical camp ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡുകൾ കരുവാരകുണ്ട്​ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story