Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവമത ഊട്ടൊരുക്കി...

സർവമത ഊട്ടൊരുക്കി കാട്ടമ്പലം ശിവക്ഷേത്രം

text_fields
bookmark_border
സർവമത ഊട്ടൊരുക്കി കാട്ടമ്പലം ശിവക്ഷേത്രം
cancel
തുവ്വൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മതസൗഹൃദ സദസ്സൊരുക്കി ക്ഷേത്ര കമ്മിറ്റിയുടെ വേറിട്ട മാതൃക. തുവ്വൂർ കാട്ടമ്പലം ശിവക്ഷേത്രമാണ് വിവിധ മേഖലകളിലെ പ്രതിഭകൾക്ക് ആദരമൊരുക്കിയും മതഭേദമില്ലാതെ പ്രസാദ ഊട്ടൊരുക്കിയും ജയന്തി കൊണ്ടാടിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ, എം.ബി.ബി.എസ് പ്രവേശനം നേടിയ പി. ഫാഹിമ, നിയമബിരുദം നേടിയ ഭവനീഷ്, രുക്മിണി വാരസ്യാർ എന്നിവർക്ക് ഉപഹാരം നൽകി. വിശേഷാൽ പൂജകൾക്ക് മേൽശാന്തി രഞ്ജിത് എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. മനു സ്വാമി ഭക്തി പ്രഭാഷണം നടത്തി. ക്ഷേത്ര സമിതി പ്രസിഡന്‍റ്​ എ. നാരായണൻ കുട്ടി, പൂഴിക്കുത്ത് ജയരാജൻ, ആലിക്കൽ ജയപ്രകാശ്, അരിക്കുഴി ബാലചന്ദ്രൻ, താഴത്തേത്ര വനജ എന്നിവർ നേതൃത്വം നൽകി. Mn tvr temple upaharam കാട്ടമ്പലം ശിവക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥിനിക്ക് ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story