Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:23 AM IST Updated On
date_range 19 Aug 2022 1:23 AM ISTധനസഹായ വിതരണവും അനുമോദനവും
text_fieldsbookmark_border
വണ്ടൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാണിയമ്പലം യൂനിറ്റ് നടത്തിയ ധനസഹായ വിതരണവും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങൾക്കുള്ള അനുമോദനവും സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. കുടുംബസുരക്ഷ പദ്ധതിയിൽ അംഗമായി മരിച്ച പാറപ്പുറവൻ സൈതലവിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ ധനസഹായ വിതരണവും ജില്ല കമ്മിറ്റിയുടെ 30,000 രൂപയും ജില്ല ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് സൈതലവിയുടെ മകൻ റിയാസ് ബാബുവിന് കൈമാറി. യൂനിറ്റ് ജനറൽ സെക്രട്ടറി കെ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ പെൻഷൻ വിതരണം ചെയ്തു. പ്രസിഡന്‍റ് എം. ഫൈസൽ, വിനോദ് പി. മേനോൻ, നാസർ ടെക്നോ, എൻ. അബ്ദുൽ ഗഫൂർ, ഇ. മോഹനചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. MN wdr sahayam കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാണിയമ്പലം യൂനിറ്റ് സംഘടിപ്പിച്ച സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
