Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:21 AM IST Updated On
date_range 19 Aug 2022 1:21 AM ISTശ്രീകൃഷ്ണ ജയന്തി ആഘോഷം
text_fieldsbookmark_border
കരുളായി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ മഹാശോഭായാത്ര വര്‍ണാഭമായി. കരുളായി കിണറ്റിങ്ങൽനിന്ന് ആരംഭിച്ച് ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തിലാണ് മഹാശോഭ യാത്ര സമാപിച്ചത്. കുഴലംമുണ്ട, മൈലമ്പാറ, ശിവജി നഗര്‍, കാര്‍ളിക്കോട്, മരുതങ്ങാട് എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ കിണറ്റിങ്ങലില്‍ സംഗമിക്കുകയായിരുന്നു. ഇവിടെനിന്ന് മഹാ ശോഭായാത്രയായാണ് ചെമ്മന്തിട്ട ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. കൃഷ്ണന്‍റെയും രാധയുടെയും വേഷപ്പകര്‍ച്ചയോടെ ശോഭായാത്രയില്‍ അണിനിരന്ന കുരുന്നുകള്‍ മഹാശോഭയാത്രക്ക് മിഴിവേകി. കൂടാതെ നിശ്ചലദൃശ്യങ്ങളും ഭജനസംഘങ്ങളുടെ ഭജനയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടും കൂടി നടന്ന മഹാശോഭായാത്ര കരുളായി അങ്ങാടി ചുറ്റിയാണ് ക്ഷേത്രാങ്കണത്തിലെത്തിയത്. ഭക്തര്‍ക്ക് ക്ഷേത്രത്തില്‍നിന്ന് പ്രസാദവും വിതരണം ചെയ്തു. കരുളായി മണ്ഡലം ആഘോഷ പ്രമുഖ് പി. മണികണ്ഠന്‍, സിജു വലമ്പൂര്‍, എന്‍. ഗംഗാധരന്‍, പി. രാമകൃഷ്ണന്‍, ഇ.ടി. വിദ്യാധരന്‍, എന്‍.വി. അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി ppm2 കരുളായിയിൽ ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
