Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:21 AM IST Updated On
date_range 19 Aug 2022 1:21 AM ISTഗ്രാമവീഥികളെ ഭക്തിസാന്ദ്രമാക്കി ശ്രീകൃഷ്ണജയന്തി ആഘോഷം
text_fieldsbookmark_border
പൂക്കോട്ടുംപാടം: . അമ്പാടിക്കണ്ണന്‍റെ വേഷങ്ങളണിഞ്ഞ് ഗോപാലന്മാരും ഗോപികമാരും പുനര്‍ജനിച്ചു. അമരമ്പലം പഞ്ചായത്ത് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. വൈകീട്ട് അഞ്ചരയോടെ ചെട്ടിപ്പാടം, ചേലോട്, അയ്യപ്പന്‍കുളം, വട്ടപ്പാടം, ഉപ്പുവള്ളി, ചുള്ളിയോട്, വേങ്ങാപതര ഭാഗങ്ങളിൽനിന്ന് എത്തിയ ശോഭായാത്രകള്‍ ഹൈസ്കൂള്‍ ജങ്ഷനില്‍ സംഗമിച്ച് മഹാഘോഷയാത്രയായി പൂക്കോട്ടുംപാടം അങ്ങാടി ചുറ്റി വില്വത്ത് ക്ഷേത്രത്തിൽ സമാപിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ ശോഭായാത്രയില്‍ അണിനിരന്നു. പൂക്കോട്ടുംപാടം ശ്രീ വില്വത്ത് മഹാക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് രാവിലെ ശീവേലിയും വില്വത്ത് പാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീഭാഗവത പാരായണവും പ്രഭാഷകൻ ഡോ. ജി. സുദേവ് കൃഷ്ണശർമന്‍റെ ആധ്യാത്മികപ്രഭാഷണവും ഉച്ചക്ക് പ്രസാദ ഊട്ടും നടന്നു. വിശേഷപൂജകൾക്ക് തന്ത്രി മൂത്തേടത്ത് മന ധനേഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ ശാന്തിക്കാരായ പനക്കാട് ഉണ്ണികൃഷ്ണൻ നമ്പൂതിരി, വി.എം. വിഷ്ണുപ്രസാദ് എമ്പ്രാന്തിരി എന്നിവർ കാർമികത്വം നൽകി. ഭാഗവത പാരായണത്തിന് എ.ജി. വിശ്വനാഥൻ, വി. രാജൻ, ബി.കെ. വിനോദ്, വെട്ടഞ്ചേരി രാധാകൃഷ്ണൻ, എം.പി. മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട്ട് ഭഗവാന്റെ മുഴുക്കാപ്പ് ദർശനവും പ്രത്യേക ഉറിയടിയും വിശേഷ പരിപാടികളായി നടന്നു. ഭരണസമിതി ഭാരവാഹികളായ മറ്റത്തിൽ രാധാകൃഷ്ണൻ, കെ.പി. സുബ്രഹ്മണ്യൻ, കരിമ്പിൽ രാധാകൃഷ്ണൻ, കെ. സതീശൻ, ശശികുമാർ ചക്കനാത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ppm1 പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തിൽ നടന്ന ഉറിയടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
