Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:21 AM IST Updated On
date_range 19 Aug 2022 1:21 AM ISTബഫർസോൺ, ഗ്രീൻഫീൽഡ് ഹൈവേ: ജനത്തിന്റെ ആശങ്ക അകറ്റണം -കർഷക സംഘം
text_fieldsbookmark_border
കരുവാരകുണ്ട്: ജനങ്ങളുടെ ആശങ്ക അകറ്റിയ ശേഷമേ പരിസ്ഥിതി ലോല മേഖല, ഗ്രീൻ ഫീൽഡ് ഹൈവേ പദ്ധതികൾ നടപ്പാക്കാവൂ എന്ന് കേരള കർഷകസംഘം വണ്ടൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കരുവാരകുണ്ട് സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഡ്വ. അനിൽ നിരവിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം നാരായണൻ, ജില്ല സമിതി അംഗം അബ്രഹാം വർഗീസ്, സി.പി.എം ഏരിയ സെക്രട്ടറി ബി.എം. റസാഖ്, കർഷക സംഘം ഏരിയ സെക്രട്ടറി ജെ. ക്ലീറ്റസ്, എം. രാജഗോപാലൻ, എം. മുജീബ് റഹ്മാൻ, കെ.പി. സത്യനാഥൻ, സ്വാഗതസംഘം ചെയർമാൻ കെ.കെ ജയിംസ്, കൺവീനർ പി. മുഹമ്മദലി, ടി.എം. രാജു, അഡ്വ. ടോം കെ. തോമസ്, മാത്യു സെബാസ്റ്റ്യൻ, പട്ടിക്കാടൻ ശൈലേഷ്, പി. കുഞ്ഞാപ്പു ഹാജി എന്നിവർ സംസാരിച്ചു. കിഴക്കെത്തലയിൽ നടന്ന പൊതുസമ്മേളനത്തിൽ സജീവൻ ശ്രീകൃഷ്ണപുരം പ്രഭാഷണം നടത്തി. ഭാരവാഹികൾ: അഡ്വ. അനിൽ നിരവിൽ (പ്രസി.), കാപ്പിൽ ജോയ്, (സെക്ര.), കെ.പി. സത്യനാഥൻ. (ട്രഷ.). Mn krkd karshaka sangam conference കേരള കർഷക സംഘം ഏരിയ സമ്മേളനം ജില്ല സെക്രട്ടറി സി. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
