Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:10 AM IST Updated On
date_range 19 Aug 2022 1:10 AM ISTക്ഷേത്രകലാപുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
ക്ഷേത്ര കലാപുരസ്കാരം സമ്മാനിച്ചു ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര കലാപുരസ്കാരം മദ്ദളം കലാകാരന്‍ കലാമണ്ഡലം നാരായണന്‍ നമ്പീശന് മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിച്ചു. 55,555 രൂപയും ഗുരുവായൂരപ്പന്‍റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വര്‍ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അഷ്ടമിരോഹിണി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ് ഡോ. എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. എന്‍.കെ. അക്ബര്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി. പുരസ്‌കാര ജേതാവിന്‍റെ നേതൃത്വത്തില്‍ പഞ്ചമദ്ദള കേളി അരങ്ങേറി. ചിത്രം tct gvr award ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്കാരം മദ്ദളം കലാകാരന്‍ കലാമണ്ഡലം നാരായണന്‍ നമ്പീശന് മന്ത്രി കെ. രാധാകൃഷ്ണന്‍ കൈമാറുന്നു പായസത്തെ ചൊല്ലി തർക്കം ഗുരുവായൂർ: ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയുടെ സദ്യക്ക് പായസം പാചകം ചെയ്തതിനെ ചൊല്ലി തർക്കം. സദ്യക്ക് കീഴ്ശാന്തിമാർ തയാറാക്കിയിരുന്ന പായസത്തിന് പുറമെ അന്നലക്ഷ്മി ഹാളിനോട് ചേര്‍ന്ന ഊട്ടുപുരയില്‍ പായസം തയാറാക്കാൻ തുടങ്ങിയതാണ് തർക്കത്തിന് കാരണമായത്. കീഴ്ശാന്തിമാർ തയാറാക്കിയ പായസം സദ്യക്ക് തികയില്ലെന്ന സംശയത്തിലാണ് കൂടുതൽ പായസം തയാറാക്കാൻ തുടങ്ങിയതത്രെ. എന്നാൽ, നിവേദ്യമല്ലാത്ത പായസം തയാറാക്കി നൽകുന്നതിൽ എതിർപ്പുയർന്നു. നിവേദിച്ച പാല്‍പായസമാണ് പിറന്നാള്‍ സദ്യക്ക് വിളമ്പാറുള്ളതെന്ന നിലപാടിലായിരുന്നു കീഴ്ശാന്തിമാർ. തുടർന്ന് ദേവസ്വം അധികൃതർ ക്ഷേത്രം തന്ത്രിയുമായി കൂടിയാലോചന നടത്തി. ഒടുവിൽ പായസം കീഴ്ശാന്തിമാർ തന്നെ തയാറാക്കിയാൽ മതിയെന്ന തീരുമാനത്തിലാണ് പ്രശ്നം പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
