Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:06 AM IST Updated On
date_range 19 Aug 2022 1:06 AM ISTഎൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
തിരൂരങ്ങാടി: ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. സമൂഹോദ്യാനം, ഫ്രീഡം വാൾ, സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി പതാക തയാറാക്കൽ, സ്വാതന്ത്ര്യദിന റാലി, ബോധവത്കരണ ക്ലാസുകൾ, സ്വാതന്ത്ര്യ സമരത്തിൽ തിരൂരങ്ങാടിയുടെ പങ്കിനെ കുറിച്ച് ഡോക്യുമൻെററി തയാറാക്കൽ, സ്വാതന്ത്ര്യസമര സ്മാരകങ്ങൾ സന്ദർശിക്കൽ, സ്വാതന്ത്ര്യസമര ഭടൻമാരുടെ കുടുംബവുമായി അഭിമുഖം, ദുരന്തനിവാരണ പ്രതിരോധ പ്രവർത്തന പരിശീലനം തുടങ്ങി നിരവധി സെഷനുകൾ നടന്നു. വിവിധ സെഷനുകളിൽ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, ഹനീഫ ചെറുമുക്ക്, പി. ജാഫർ, ഷംസുദ്ദീൻ മാസ്റ്റർ, ഡോ. ടി.പി. റാഷിദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റസാഖ്, തിരൂരങ്ങാടിയിൽ കൃഷി ഓഫിസർ പി.എം. ആരുണി, താനൂർ ഫയർ ആൻഡ് റെസ്ക്യൂ മേധാവി ജ്യോതീന്ദ്രനാഥ്, നിയാസ് ചോല എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഹബീബ ബഷീർ, ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ്, പി.ടി.എ പ്രസിഡന്‍റ് അബ്ദുറഹ്മാൻകുട്ടി, പി. ഷഹീദ്, പ്രോഗ്രാം ഓഫിസർ പി. ഇസ്മായിൽ, എൻ.എസ്.എസ് വളന്‍റിയർ ലീഡർമാരായ മുഹമ്മദ് ഹാനിഹ്, ദിയ ഫാത്തിമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story