Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെയ്തലവി ഹാജിക്ക്...

സെയ്തലവി ഹാജിക്ക് യാത്രാമൊഴിയേകി ചെട്ടിപ്പടി

text_fields
bookmark_border
പരപ്പനങ്ങാടി: ചെട്ടിപ്പടി കേന്ദ്രീകരിച്ച് നൂറുകണക്കിന് ആലംബഹീനർക്ക് കാരുണ്യമേകിയ ചെട്ടിപ്പടിക്കാരുടെ പ്രിയപ്പെട്ട സെയ്തലവി ഹാജിക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രവാസജീവിതം മതിയാക്കി ടാക്സി ഡ്രൈവറായി നാട്ടിൽ ജോലി നോക്കുന്നതിനിടയിലാണ് 2009 മുതൽ നന്മ ചാരിറ്റി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനക്ക് രൂപം നൽകിയത്. ഫൗണ്ടേഷൻ ചെയർമാനായിരുന്ന അദ്ദേഹത്തിന് ചെട്ടിപ്പടിയിലെ ഒരുപറ്റം നന്മയുള്ള മനസ്സുകളെ രാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിക്കാനും കഴിഞ്ഞു. പ്രാദേശിക ലീഗ് നേതാവും മുൻ കെ.എം.സി.സി പ്രവർത്തകനുമായ സെയ്തലവി ഹാജി മരണം വരെയും ജീവകാരുണ്യ രംഗത്ത് നേതൃത്വപരമായ പങ്ക് നിർവഹിച്ചു. നിരാലംബരോഗികൾക്ക് ചികിത്സ, ഭക്ഷണം, അവശതയുള്ളവരും ഭിന്നശേഷിക്കാരുമായവർക്ക് ഉപകരണങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കൽ, ഫിസിയോ തെറപ്പി സേവനം തുടങ്ങിയ പ്രവർത്തനങ്ങൾ മുടങ്ങാതെ നന്മ ജീവകാരുണ്യ കൂട്ടായ്മയിലൂടെ അദ്ദേഹം നിർവഹിച്ചു പോന്നു. സ്ത്രീകളെയടക്കം ജീവകാരുണ്യ രംഗത്തേക്കിറക്കുന്നതിൽ 'നന്മ'യുടെ വിജയം സെയ്തലവി ഹാജിയുടെ വിജയമായി കാലം വിലയിരുത്തുമെന്നും ചെട്ടിപ്പടിയിലെ പൊതുപ്രവർത്തകരായ ജാഫർ കോലാക്കൽ, സി.വി. സക്കരിയ എന്നിവർ അഭിപ്രായപ്പെട്ടു. MT ppgd.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story