Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:03 AM IST Updated On
date_range 19 Aug 2022 1:03 AM IST'എന്റെ കൃഷി'യുമായി പരപ്പിൽപാറ യുവജന സംഘം
text_fieldsbookmark_border
വേങ്ങര: കാർഷികമേഖലക്ക് പ്രോത്സാഹനവും പ്രചോദനവും നൽകി പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വലിയോറ പരപ്പിൽപാറ യുവജന സംഘം കർഷക ദിനത്തിൽ 'എന്റെ കൃഷി' പേരിൽ തരിശായി കിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വലിയോറ പരപ്പിൽപാറ പ്രദേശത്ത് തരിശായി കിടന്നിരുന്ന ഭൂമി കൃഷിയോഗ്യമാക്കി മാറ്റിയ സ്ഥലത്ത് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഹസീന ഫസൽ വിത്ത് നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. വേങ്ങര കൃഷി ഓഫിസർ ജയ്സൽ ബാബു, വാർഡ് മെംബർ കുറുക്കൻ മുഹമ്മദ്, വിക്രമൻ പിള്ള, എന്നിവർ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, അംഗങ്ങളായ ഇ.കെ. ജഹീർ, എ.കെ. അക്ബർ, ഇ.കെ. ജംഷീർ എന്നിവർ നേതൃത്വം നൽകി. പടം : mt vngr agri വലിയോറ പരപ്പിൽപാറ യുവജന സംഘത്തിന്റെ നേതൃത്വത്തിൽ 'എന്റെ കൃഷി' പദ്ധതി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
