Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:03 AM IST Updated On
date_range 19 Aug 2022 1:03 AM ISTവടംവലി ജേതാക്കൾക്ക് സ്വീകരണം
text_fieldsbookmark_border
പരപ്പനങ്ങാടി: സംസ്ഥാന വടംവലി അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാനതല വടംവലി മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ എ.ആർ നഗർ ഹയർ സെക്കൻഡറി സ്കൂൾ ടീം അംഗങ്ങൾക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇക്കഴിഞ്ഞ 13, 14, തീയതികളിലായി കാസർകോട് കുണ്ടംകുഴി സ്കൂളിൽ നടന്ന മത്സരത്തിൽ അണ്ടർ 13 വിഭാഗത്തിൽ നാലാം സ്ഥാനവും അണ്ടർ 15 വിഭാഗത്തിൽ രണ്ടാം സ്ഥാനവും അണ്ടർ 17 വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിലുമെത്തിയതാണ് എ.ആർ നഗർ എച്ച്.എസ്.എസ് ടീം. കഴിഞ്ഞ നാല് വർഷമായി ജില്ല ചാമ്പ്യന്മാരുമാണ്. കായികാധ്യാപിക ജ്യോതിർമയിയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് സ്കൂളിൽനിന്ന് കെ. അനന്യ, എ.പി. ജിതു നദാസ്, ഫാത്തിമ മിൻഹ, ഫാത്തിമ സഹല എന്നീ വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്. പാലക്കാട് നടക്കുന്ന പത്ത് ദിവസത്തെ ക്യാമ്പിന് ശേഷം മത്സരത്തിൽ പങ്കെടുക്കാനായി ഇവർ മഹാരാഷ്ട്രയിലേക്ക് തിരിക്കും. MTPpgd Sweakaranam വടംവലി മത്സര ജേതാക്കൾക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
