Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:48 AM IST Updated On
date_range 19 Aug 2022 12:48 AM ISTടി.ടി.ഐ-പി.പി.ടി.ടി.ഐ കലോത്സവം: സ്റ്റേജിതര ഇനങ്ങൾ ഇന്ന്
text_fieldsbookmark_border
തൃശൂർ: ജില്ല ടി.ടി.ഐ-പി.പി.ടി.ടി.ഐ കലോത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച സ്റ്റേജിതര ഇനങ്ങളാണ്. രാമവർമപുരം ഡയറ്റാണ് കലോത്സവ വേദി. 20ന് രാവിലെ 10ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. ജില്ലയിൽ 14 ടി.ടി.ഐകളും ഒരു പി.പി.ടി.ടി.ഐയുമാണ് ഉള്ളത്. 19 ഇനങ്ങളിലാണ് മത്സരം. സ്റ്റേജിതര ഇനങ്ങൾ സംസ്ഥാനത്ത് ഒരേ ദിവസമാണ് സംഘടിപ്പിക്കുന്നത്. അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തുന്ന ലളിതഗാനം, സംഘഗാനം, കവിയരങ്ങ് മത്സരങ്ങളും ഇതോടൊപ്പം നടക്കും. സംസ്ഥാനതല മത്സരങ്ങൾ സെപ്റ്റംബർ നാല്, അഞ്ച് തീയതികളിലാണ്. 20ന് വൈകീട്ട് നാലിന് സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിക്കും. സ്വകാര്യസ്ഥാപനങ്ങളിലേക്ക് അഭിമുഖം തൃശൂര്‍: ജില്ല എംപ്ലോയ്‌മെന്‍റ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍റർ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ശനിയാഴ്ച അഭിമുഖം നടത്തും. ഫാർമസിസ്റ്റ്, എസ്.ഒ.എസ് സ്റ്റാഫ് നഴ്സ് (ബി.എസ്സി/ ജി.എൻ.എം), എസ്.ഒ.എസ് ഹൗസ് ഫാദർ, എസ്.ഒ.എസ് ഹൗസ് മദർ, സ്റ്റാഫ് നഴ്സ് (ബി.എസ്സി/ ജി.എൻ.എം/ എ.എൻ.എം) തുടങ്ങി ഒഴിവുകളിലേക്ക് രാവിലെ 11 മുതല്‍ ഒരുമണി വരെയാണ് അഭിമുഖം. ഡി.ഫാം (ബി.എസ്സി/ ജി.എൻ.എം/ എ.എൻ.എം), ബിരുദം (സയൻസുകാർക്ക് മുൻഗണന) തുടങ്ങി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാട്ടർഹൗസ് സൂപ്പർവൈസർ, വാട്ടർഹൗസ് അസിസ്റ്റന്റ്, ഡി.ടി.പി ഓപറേറ്റർ, ജൂനിയർ സെയിൽസ് ഓഫിസർ, സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവ്, ഏജന്റ്സ്, സെയിൽസ് എക്സിക്യൂട്ടിവ്, ഫീൽഡ് സെയിൽസ് ഓഫിസേഴ്സ്, ഡ്രൈവർ (ത്രീ വീലർ), ബില്ലിങ് സ്റ്റാഫ്, അക്കൗണ്ടന്റ്, ഷോറൂം സെയിൽസ് ഓഫിസർ, മാർക്കറ്റ് സ്റ്റഡി റിപ്പോർട്ടർ തുടങ്ങി ഒഴിവുകളിലേക്ക് അന്നേ ദിവസം ഉച്ചക്ക് രണ്ട് മുതൽ നാല് വരെയാണ് അഭിമുഖം. ബി.ബി.എ/ ബി.കോം/ എം.ബി.എ/ എം.കോം, ഡിപ്ലോമ, ഡി.ടി.പി കോഴ്സ് തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്‍ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. തൃശൂർ സെന്‍ററിന്‍റെ വാട്സ്ആപ് നമ്പർ: 9446228282. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story