Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:07 AM IST Updated On
date_range 19 Aug 2022 12:07 AM ISTനാല് വീടുകളുടെ താക്കോൽ ദാനം ഇന്ന്
text_fieldsbookmark_border
വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലത്തിൽ കെ.എം. അബ്ദുൽ നാസർ സ്പോൺസർ ചെയ്ത് കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം കമ്മിറ്റി നിർമിച്ച് നൽകുന്ന നാല് വീടുകളുടെ താക്കോൽ ദാനവും ആറ് വീടുകളുടെ പ്രവൃത്തി ഉദ്ഘാടനവും വെള്ളിയാഴ്ച വൈകീട്ട് 7.30ന് വലിയകുന്ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ കെ.എം. അബ്ദുൽ നാസർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.സി.എ. നൂർ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി. അബ്ദുറഹ്മാൻ, മണ്ഡലം സെക്രട്ടറിമാരായ വിനു പുല്ലാനൂർ, ബാവ മാസ്റ്റർ കാളിയത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story