Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
പൂക്കോട്ടുംപാടം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ പതാക ഉയർത്തി. സെക്രട്ടറി പി.ബി. ഷാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പൂക്കോട്ടുംപാടം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ എൽ.വൈ. സുജ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് കെ.എം. സുബൈർ, പ്രധാനാധ്യാപകൻ മുജീബ് റഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു. മണ്ണാത്തി പൊയിൽ ജനകീയ കൂട്ടായ്മയിൽ മുൻ പ്രധാനാധ്യാപകൻ ശ്രീകുമാരൻ പതാക ഉയർത്തി. ഗിരീഷ്, ഉമേഷ് തുടങ്ങിയവർ സംസാരിച്ചു. പൂക്കോട്ടുംപാടം ഓട്ടോ സ്റ്റാൻഡിൽ പൊലീസ് സബ് ഇൻസ്പെപെക്ടർ ഷാജു പതാക ഉയർത്തി. പൂക്കോട്ടുംപാടം ടാക്സി സ്റ്റാൻഡിൽ എ.എസ്.ഐ തോമസ് പതാക ഉയർത്തി. തേൾപ്പാറ നിർമൽ ഭവനിൽ പഞ്ചായത്ത് അംഗം വി.കെ. ബാലസുബ്രഹ്മണ്യൻ പതാക ഉയർത്തി. ഉപ്പുവള്ളി യുവജന വായനശാല ഗ്രന്ഥാലയവും കിങ്​ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സ്വാത ന്ത്ര്യദിനാഘോഷത്തിൽ സെക്രട്ടറി രാജീവ് പെരുമ്പ്രാൽ പതാക ഉയർത്തി. പ്രസിഡന്റ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പൂക്കോട്ടുംപാടം: അമരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്തി ലെ 19 വാർഡുകളിലും ദേശിയ പതാക ഉയർത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 19 ാം വാർഡിൽ 94കാരി കാർത്ത്യായനി അമ്മ പതാക ഉയർത്തിയത് ശ്രദ്ധേയമായി. മണ്ഡലം കമ്മിറ്റി ആസ്ഥാനത്ത് പ്രസിഡന്റ് കേമ്പിൽ രവി പതാക ഉയർത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അംഗം എൻ.എ. കരീം മുഖ്യപ്രഭാഷണം നടത്തി. പൂക്കോട്ടുംപാടം മുസ്​ലിം ലീഗ് ഓഫിസിൽ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. അബ്ദുല്ല ഹാജി പതാക ഉയർത്തി. മണ്ഡലം സെകട്ടറി പൊട്ടിയിൽ ചെറിയാപ്പു അധ്യക്ഷത വഹിച്ചു. പി.എം. സീതി കോയ തങ്ങൾ സന്ദേശം നൽകി. പൂക്കോട്ടുംപാടം സി.പി.എം ഓഫിസിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ പതാക ഉയർത്തി. 21 ബ്രാഞ്ച് കേന്ദ്രങ്ങളിലും സ്വാതന്ത്ര ദിനാഘോഷം നടത്തി. മാമ്പറ്റ മഹല്ല് കമ്മിറ്റിയും കേരള മുസ്​ലിം ജമാഅത്തും എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി യൂനിറ്റ് പരിധിയിലെ ധീരജവാന്മാരെ ആദരിച്ചു. സദർ മുഅല്ലിം ഷൗക്കത്ത് മുസ്​ലിയാർ പതാക ഉയർത്തി. പൂക്കോട്ടുംപാടത്ത് വിദ്യാഭ്യാസ സമിതിയും അമരമ്പലം ഭരണസമിതിയുടേയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിന റാലി നടന്നു. പൂക്കോട്ടുംപാടം സൺ റൈസസ് കൂട്ടായ്മ സ്വാതന്ത്ര്യ ദിന സന്ദേശമുയർത്തി കൂട്ട ഓട്ടം സംഘടിപ്പിച്ചു. പി. സുനിൽ കുമാർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story