Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടെങ്ങും പ്രതീക്ഷയോടെ...

നാടെങ്ങും പ്രതീക്ഷയോടെ കർഷക ദിനാഘോഷം

text_fields
bookmark_border
നാടെങ്ങും പ്രതീക്ഷയോടെ കർഷക ദിനാഘോഷം
cancel
നിലമ്പൂർ: മലയാളികള്‍ക്കിനി പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങമാസമാണ്. കേരളത്തിന്‍റെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷികമേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കുവെക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം കൂടിയാണിത്. ആശങ്കകൾ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുകയാണ് നാടെങ്ങും. നിലമ്പൂർ നഗരസഭയിൽ കൃഷിവകുപ്പുമായി സഹകരിച്ച് മികച്ച കർഷകരെ ആദരിക്കലും നടീൽ ഉത്സവവും കാർഷിക സെമിനാറും തുടങ്ങി വിപുലമായ പരിപാടികളോടെയാണ് കർഷക ദിനാഘോഷം സംഘടിപ്പിച്ചത്. ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. എല്ലാ അംഗൻവാടികളിലും പച്ചക്കറിത്തോട്ടവും എല്ലാ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ പച്ചക്കറി നടീൽ ഉത്സവവും നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കക്കാടൻ റഹീം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയ കിനാംതോപ്പിൽ, കൗൺസിലർമാരായ നാജിയ ഷാനവാസ്, ബിന്ദു മോഹൻ, അടുക്കത്ത് സുബൈദ, ഹൈറുന്നിസ, ശബരീശൻ പൊറ്റക്കാട്, ഗോപാലകൃഷ്ണൻ, സി.ഡി.എസ് പ്രസിഡന്‍റ് വസന്ത തുടങ്ങിയവർ സംസാരിച്ചു. Nbr Photo-1- Nagra shaba നിലമ്പൂർ നഗരസഭയിലെ കർഷക ദിനാചരണം ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്യുന്നു വഴിക്കടവ്: വഴിക്കടവിൽ പഞ്ചായത്തും കൃഷിവകുപ്പും കൈകോർത്ത്​ വിത്ത് വിതക്കൽ, കർഷകരെ ആദരിക്കൽ, വർണാഭമായ ഘോഷയാത്ര, പായസവിതരണം എന്നിവ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് റെജി കണ്ടത്തിൽ അധ‍്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അനിജ സെബാസ്റ്റ‍്യൻ, സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ സിന്ധുരാജൻ, പഞ്ചായത്ത് അംഗം പി.കെ. അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. കൃഷിയിലെ തെറ്റും ശരിയും എന്ന വിഷയത്തിൽ നടന്ന കർഷക സെമിനാറിൽ കൃഷി ഓഫിസർ ഡോ. കെ. നിസാർ മുഖ‍്യ പ്രഭാഷണം നടത്തി. Nbr photo-2 Karshaka Dinam Vazhikkadavu വഴിക്കടവ് കബളകല്ലിലെ പാടശേഖരത്ത് ഗ്രാമപഞ്ചായത്ത് തങ്കമ്മ നെടുമ്പടി വിത്ത് വിതച്ച് വഴിക്കടവിലെ കർഷക ദിനം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story