Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:40 AM IST Updated On
date_range 18 Aug 2022 1:40 AM ISTകർഷകരെ ആദരിച്ചു.
text_fieldsbookmark_border
കർഷകരെ ആദരിച്ചു പുലാമന്തോൾ: ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ കീഴിൽ കർഷകദിനാചരണം നടത്തി. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഓഫിസിൽനിന്ന് ആരംഭിച്ച കൃഷിദർശൻ വിളംബര ജാഥ ടൗൺ ചുറ്റി സമാപിച്ചു. പ്രസിഡന്‍റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. സാവിത്രി, മുഹമ്മദ് മുസ്തഫ, എം.ടി. നസീറ, ബ്ലോക്ക് അംഗങ്ങളായ പാലോത്ത് ഉമ്മുസൽമ, മഠത്തിൽ റജീന, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ, കൃഷി ഓഫിസ് ജീവനക്കാർ, പാടശേഖര കമ്മിറ്റി അംഗങ്ങൾ, പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി വിദ്യാർഥികൾ, അധ്യാപകനും കർഷകനുമായ കെ. ശംസുദ്ദീൻ എന്നിവരും പങ്കെടുത്തു. മികച്ച കർഷകരായി വിവിധ വിഭാഗങ്ങളിൽ തിരഞ്ഞെടുത്ത ഊരങ്ങോട്ടുപറമ്പിൽ വിജയലക്ഷ്മി, കെ.ടി. ഖാലിദ് വളപുരം, അയ്യപ്പൻ കല്യാട്ടിൽ, അബ്ദുല്ല പള്ളിയാലിൽ, സുരേന്ദ്രൻ മൂർക്കത്ത്, വിദ്യാർഥി കർഷകനായ സി.പി. മുഹമ്മദ് ജംഷാദ് കുരുവമ്പലം എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുളക്, വെണ്ട, വഴുതന എന്നിവയുടെ തൈകൾ വിതരണവും നടത്തി. കൃഷി ഓഫിസർ ഹാജറ സ്വാഗതവും കൃഷി അസിസ്റ്റന്‍റ് രൂപേഷ് നന്ദിയും പറഞ്ഞു. MCPML: karshakadinam. (പടം : പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കർഷക ദിനത്തിൽ തെരഞ്ഞെടുത്ത കർഷകരെ ഉപഹാരം നൽകി ആദരിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story