Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:36 AM IST Updated On
date_range 18 Aug 2022 1:36 AM ISTപെരിന്തൽമണ്ണ യിലെ കിഫ്‌ബി പദ്ധതികളുടെ പുരോഗതി വിലയിരുത്തി
text_fieldsbookmark_border
പെരിന്തൽമണ്ണയിലെ കിഫ്‌ബി പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു കൂടുതൽ പ്രവൃത്തികൾക്കുള്ള നിർദേശം എം.എൽ.എ സമർപ്പിച്ചു പെരിന്തൽമണ്ണ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ പൂർത്തിയാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. മുൻ വർഷങ്ങളിൽ സർക്കാർ അനുവദിച്ച 213.54 കോടി രൂപയുടെ വിവിധ പ്രവൃത്തികൾ ഈ വർഷം പൂർത്തീകരിക്കും. സ്കൂളുകളുടെ കെട്ടിട നിർമാണം, കുടിവെള്ള പദ്ധതികൾ, റോഡ് നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. അംഗീകാരം ലഭിച്ച മുഴുവൻ പ്രവൃത്തികളും കരാർ കാലാവധിക്കകം പൂർത്തീകരിക്കും. മണ്ഡലത്തിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ അനുവദിക്കാനുള്ള നിർദേശവും എം.എൽ.എ സമർപ്പിച്ചു. വെട്ടത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിട നിർമാണത്തിന് 2.94 കോടി രൂപയും വളപുരം ജി.എം.യു.പി സ്കൂളിൽ കെട്ടിട നിർമാണത്തിന് 99 ലക്ഷം രൂപയും ആനമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണ ജി.ജി.വി.എച്ച്.എസ്.എസ് സ്കൂളുകളിൽ കെട്ടിട നിർമാണത്തിന് 11. 54 രൂപ എന്നിങ്ങനെ പ്രവൃത്തികളാണ് നിർദേശിച്ചത്. ഇവക്ക് അംഗീകാരം ലഭിച്ചു. ഗവ. പി.ടി.എം കോളജിൽ അക്കാദമിക് ബ്ലോക്ക്, കാന്റീൻ എന്നിവയുടെ നിർമാണത്തിന് കിഫ്ബിയിൽ നിന്ന് എട്ടു കോടി രൂപ നേരത്തേ ലഭിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി പൂർത്തിയായിട്ടില്ല. അവശേഷിക്കുന്ന പ്രവൃത്തികൾ സെപ്റ്റംബർ 30നകം പൂർത്തീകരിച്ച് ഒക്ടോബറിൽതന്നെ ഉദ്ഘാടനം ചെയ്യും. പെരിന്തൽമണ്ണ നഗരസഭ മുൻ ഭരണസമിതി 2017ൽ സമർപ്പിച്ചു അംഗീകാരം നേടിയ രാമഞ്ചാടി കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. ആറു മാസംകൂടി ഇതിന് സാവകാശം തേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കിഫ്‌ബി അഡീഷനൽ സി.ഇ.ഒ സത്യജിത്ത് രാജൻ, സീനിയർ ജനറൽ മാനേജർ പി.എ. ഷൈല, ജനറൽ മാനേജർ അജിത്ത്, പ്രോജക്ട് മാനേജർ അഭിലാഷ് വിജയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story