Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:36 AM IST Updated On
date_range 18 Aug 2022 1:36 AM ISTമികച്ച കർഷകരെ ആദരിച്ചു കർഷക ദിനാചരണം
text_fieldsbookmark_border
മികച്ച കർഷകരെ ആദരിച്ചു നഗരസഭയിലെ മികച്ച കർഷകരെ ആദരിച്ച് കർഷക ദിനാചരണം പെരിന്തൽമണ്ണ: നഗരസഭ കാർഷികമേഖലയുടെ അഭിവൃദ്ധിക്കായി ആവിഷ്കരിച്ച സമൃദ്ധി മിഷൻെറ ഭാഗമായി നഗരസഭയും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്നിന് കർഷികദിനം ആചരിച്ചു. നഗരസഭ ഉപാധ്യക്ഷ എ. നസീറ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. സംസ്ഥാന സർക്കാറിൻെറ പുതിയ കാർഷിക പദ്ധതിയായ കൃഷിദർശൻ ഉദ്ഘോഷിച്ചുള്ള വിളംബരജാഥയും പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി മുനിസിപ്പൽ കെട്ടിടത്തിന് മുന്നിൽ ഒരുക്കിയ വെള്ളം ഏറ്റവും കുറച്ചുപയോഗിച്ചുള്ള കൃഷിരീതിയായ തിരിനന യൂനിറ്റിൻെറ ഉദ്ഘാടനവും ചടങ്ങിൽ നടത്തി. വികസന സ്ഥിരം സമിതി അധ്യക്ഷ അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷാഹുൽ ഹമീദ്, ശ്രീജിഷ, സുനിൽകുമാർ, കൃഷി ഓഫിസർ രജീന വാസുദേവൻ, കൃഷി അസി. രാജീവ്, പ്രമീള, കാർഷിക സമിതി അംഗങ്ങൾ, കർഷകർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. പടം mc pmna 2 karshak dinam പെരിന്തൽമണ്ണ നഗരസഭയിൽ കർഷകദിനാചരണം ഉപാധ്യക്ഷ എ. നസീറ ഉദ്ഘാടനം ചെയ്യുന്നു mcpmna 2 thiri nana krishi പെരിന്തൽമണ്ണ നഗരസഭ കർഷകദിനത്തിൽ തിരിനന കൃഷി പദ്ധതി ഉപാധ്യക്ഷ എ. നസീറ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
