Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷക ദിനാചരണവും കർഷകരെ...

കർഷക ദിനാചരണവും കർഷകരെ ആദരിക്കലും

text_fields
bookmark_border
കർഷക ദിനാചരണവും ആദരിക്കലും മലപ്പുറം: മലപ്പുറത്ത് നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണവും മാതൃക കർഷകരെ ആദരിക്കലും ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. കാർഷികോൽപന്നങ്ങൾക്ക് മതിയായ വില ലഭ്യമാക്കാനും കർഷകരുടെ സാമ്പത്തിക ഭദ്രത ഉയർത്താനും വേണ്ടി കാർഷികാധിഷ്ഠിത മൂല്യ വർധിത ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. അബ്ദുൽ ഹകീം, സിദ്ദീഖ് നൂറെങ്ങൽ, സി.പി. ഐഷാബി, മറിയുമ്മ ശരീഫ് കോണത്തോടി, കൗൺസിലർമാരായ പരി അബ്ദുൽ ഹമീദ്, മഹ്മൂദ് കോദേങ്ങൽ, ശിഹാബ് മൊടയങ്ങാടൻ, സി.കെ. സഹീർ, സജീർ കളപ്പാടൻ, സൽമ ടീച്ചർ, എ.പി. ശിഹാബ്, ഷാഫി മൂഴിക്കൽ, സുരേഷ് മാസ്റ്റർ, സുഹൈൽ ഇടവഴിക്കൽ, പി.എസ്‌.എ. ഷബീർ, രത്നം വളപ്പിൽ, രമണി ആന്‍റണി, കൃഷി ഓഫിസർ വിനോദ്, കൃഷി അസി. ഓഫിസർ കവിത എന്നിവർ സംബന്ധിച്ചു. പടം-mmma1 മലപ്പുറം നഗരസഭയുടെ കാർഷിക ദിനാചരണത്തിൽ മാതൃക കർഷകരെ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story