Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസേ പരീക്ഷ:...

സേ പരീക്ഷ: എരഞ്ഞിമങ്ങാടിന്​ നൂറിന്‍റെ വിജയത്തിളക്കം

text_fields
bookmark_border
നിലമ്പൂർ: എസ്.എസ്.എൽ.സി സേ പരീക്ഷയിൽ എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൂറു​ ശതമാനം വിജയം. സേ പരീക്ഷയെഴുതിയ 14 വിദ്യാർഥികളും വിജയിച്ചതോടെ പത്താം തരത്തിൽ സ്കൂൾ നൂറു ശതമാനം വിജയം നേടി. 304 വിദ്യാർഥികളാണ് ഉന്നതപഠനത്തിന് അർഹത നേടിയത്. ആദിവാസികളും പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുമാണ് സ്കൂളിൽ 25 ശതമാനത്തിലേറെ എന്നതാണ് വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നത്. സ്കൂളിൽ നടന്ന ആഘോഷ പരിപാടിയിൽ ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോഹരൻ വിദ്യാർഥികൾക്ക് മധുരം നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ നിർമിച്ച 'സരിതം' ഷോർട്ട് ഫിലിമിന്‍റെ സീഡി പ്രകാശനം വൈസ് പ്രസിഡന്‍റ് ഗീത ദേവദാസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ മികച്ച അടുക്കളത്തോട്ടം ഒരുക്കിയ ടീം എസ്​.പി.സിയെയും മികച്ച കർഷക വിദ്യാർഥിനിയായി തിരഞ്ഞെടുക്കപ്പെട്ട അഖില ലൂയിസിനെയും ഗ്രാമപഞ്ചായത്ത് അംഗം ഷരീഫ് ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ് ഹാരിസ് ആട്ടീരി, എസ്.എം.സി ചെയർമൻ പി.എസ്. സന്തോഷ്, എം.ടി.എ പ്രസിഡന്‍റ് ബീന പി. കുമാർ, സൂര്യപ്രകാശ്, പ്രിൻസിപ്പൽ റോസമ്മ ജോൺ, പ്രധാനാധ‍്യാപിക സോണി എബ്രാഹം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story