Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടി റെയിൽവേ...

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ വർധിപ്പിക്കും -എം.പി

text_fields
bookmark_border
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ വർധിപ്പിക്കും -എം.പി
cancel
തിരൂരങ്ങാടി: നിരവധി യാത്രക്കാർ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ വർധിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) തിരൂരങ്ങാടി ചാപ്റ്റർ ഭാരവാഹികൾ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ ആരംഭിക്കുക, കോവിഡിന് മുമ്പ് പരപ്പനങ്ങാടിയിൽ സ്റ്റോപ്പുണ്ടായിരുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, യശ്വന്ത്പൂർ-കണ്ണൂർ, ചെന്നൈ സൂപ്പർ ഫാസ്റ്റ്, മംഗള എക്സ് പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് എം.എൽ.എക്ക്​ നൽകിയത്. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ, എം.ഡി.എഫ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ അഷ്റഫ് കളത്തിങ്ങൽ പാറ, ചാപ്റ്റർ പ്രസിഡന്‍റ്​ പനക്കൽ സിദ്ദീഖ്, ജനറൽ സെക്രട്ടറി പി.എം.എ. ജലീൽ, ട്രഷറർ മൂഴിക്കൽ കരീം ഹാജി, ഓർഗനൈസിങ്​ സെക്രട്ടറി എം. സുജിനി, സി.ടി. അബ്ദുനാസർ, പി.എച്ച്.എസ്. തങ്ങൾ, സി.കെ.എ. റസാഖ്, ഉമ്മർ ഒട്ടുമ്മൽ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി ചാപ്റ്റർ എം.ഡി.എഫ് ഭാരവാഹികൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പി.ക്ക് നിവേദനം നൽകുന്നു. കെ.പി.എ. മജീദ് എം.എൽ.എ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story