Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ: എൻ.ഒ.സി...

കരിപ്പൂർ: എൻ.ഒ.സി വിഷയത്തിൽ പരിഹാരം കാണും - ഉപദേശക സമിതി യോഗം

text_fields
bookmark_border
കരിപ്പൂർ: എൻ.ഒ.സി വിഷയത്തിൽ പരിഹാരം കാണും -ഉപദേശക സമിതി യോഗം കരിപ്പൂർ: കൊ​ണ്ടോട്ടി നഗരസഭ പരിധിയിൽ കെട്ടിട നിർമാണത്തിന്​ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാക്കിയ വിഷയത്തിൽ പരിഹാരം കാണുമെന്ന്​ കരിപ്പൂർ ഉപദേശക സമിതി യോഗം. നിലവിൽ എൻ.ഒ.സിയുമായി ബന്ധപ്പെട്ട്​ സാ​ങ്കേതികത്വ വിഷയങ്ങളാണ്​ നിലനിൽക്കുന്നതെന്ന്​ യോഗശേഷം ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ്​ സമദാനി എം.പി അറിയിച്ചു. വിഷയം പരിഹരിക്കാനായി വിമാനത്താവള അതോറിറ്റി ചെന്നൈ ഓഫിസുമായി ബന്ധപ്പെടാൻ ഡയറക്ടറെ ചുമതലപ്പെടുത്തി. നിലവിൽ നിരസിച്ച അപേക്ഷകൾ നേരിട്ട്​ സ്വീകരിച്ച്​ പരിശോധിച്ചതിനു​ ശേഷം അനുമതി നൽകും. നഗരസഭ പരിധിയി​ൽ കെട്ടിട നിർമാണത്തിന്​ എൻ.ഒ.സി നിർബന്ധമാക്കിയതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്​ നഗരസഭ അധികൃതർ സമദാനിക്ക്​ നിവേദനം നൽകിയിരുന്നു. തുടർന്നാണ്​ വിഷയം ഉപദേശക സമിതിയിൽ ചർച്ചയായത്​. മാലിന്യപ്രശ്നവും യോഗത്തിൽ വിശദമായി ചർച്ചയായി. വിഷയത്തിൽ വിമാനത്താവള അതോറിറ്റിയോട്​ അടിയന്തരമായി പരിഹാരം കാണാൻ യോഗം നിർദേശിച്ചു. സ്വീവേജ്​ പ്ലാന്‍റിന്‍റെ നിർമാണം നടക്കുകയാണെന്നും ഒരുമാസത്തിനകം പ്രവൃത്തി പൂർത്തിയാകു​മെന്നും ഡയറക്ടർ വിശദീകരിച്ചു. ഡ്രെയ്​നേജ്​ സംവിധാനത്തിനായി ചെറുകിട ജലസേചന വകുപ്പ്​ തയാറാക്കിയ രണ്ട്​ കോടിയുടെ പ്രാഥമിക ഡി.പി.ആർ യോഗത്തിൽ പള്ളിക്കൽ പ്രസിഡന്‍റ്​ ചെമ്പാൻ മുഹമ്മദലി അവതരിപ്പിച്ചു. ഒരു കിലോമീറ്റർ നീളത്തിൽ ഡ്രെയ്​നേജ്​ ഒരുക്കുന്നതാണ്​ പദ്ധതി. സി.എസ്​.ആർ ഫണ്ട്​ പൂർണമായി ഇതിനായി അനുവദിക്കുന്ന വിഷയം ഡയറക്ടർ ഉന്നയിച്ചു. മറ്റ്​ ഫണ്ടുകൾ കൂടി ഉപയോഗിച്ച്​ പ്രവൃത്തി പൂർത്തീകരിക്കണമെന്ന നിർദേശവും ഉയർന്നു. ഒരു കിലോമീറ്റർ നീളത്തിൽ രണ്ട്​ മീറ്റർ വീതിയിലും 1.8 മീറ്റർ ഉയരത്തിലുമാണ്​ ഡ്രെയ്​നേജിന്​ പദ്ധതിയുളളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story