Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:15 AM IST Updated On
date_range 18 Aug 2022 1:15 AM ISTമത്സ്യത്തൊഴിലാളികള്‍ ഒന്നിച്ച് പോരാടണം -കെ.പി. രാജേന്ദ്രന്‍
text_fieldsbookmark_border
ചാവക്കാട്: മത്സ്യമേഖലയിലെ ചൂഷണത്തിനും അരക്ഷിതാവസ്ഥക്കുമെതിരെ യൂനിയന്‍ വ്യത്യാസമില്ലാതെ മത്സ്യത്തൊഴിലാളികള്‍ ഒന്നിച്ച് പോരാടണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍. സി.പി.ഐ ജില്ല സമ്മേളന ഭാഗമായി 'മത്സ്യരംഗം; കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവക്കാട് വ്യാപാരഭവനില്‍ നടന്ന സെമിനാറില്‍ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ടി. രഘുവരന്‍, അഖിലേന്ത്യാ ട്രഷറര്‍ എ.കെ. ജബ്ബാര്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡൻറ് എ.എം. അലാവുദ്ദീന്‍, ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് പി.എ. ഗോപി, സെക്രട്ടറി ടി.സി. സതീശന്‍, സി.പി.ഐ ജില്ല എക്സി. അംഗങ്ങളായ പി.കെ. കൃഷ്ണന്‍, എന്‍.കെ. സുബ്രഹ്മണ്യന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ഗീത ഗോപി, സി.വി. ശ്രീനിവാസന്‍, മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: TCC CKD CPI News സി.പി.ഐ ജില്ല സമ്മേളന ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
