Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉച്ചഭക്ഷണ പദ്ധതിയിൽ...

ഉച്ചഭക്ഷണ പദ്ധതിയിൽ തുക വർധിപ്പിക്കണം; ശനിയാഴ്ച ഡി.ഡി.ഇ ധർണ

text_fields
bookmark_border
മലപ്പുറം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച്​ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ശനിയാഴ്ച ഡി.ഡി.ഇ ഓഫിസ്​ മുതൽ ​കലക്ടറേറ്റ് വരെ​ ധർണ സംഘടിപ്പിക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2019-20 വരെ ഈ പദ്ധതി നല്ല രീതിയിലായിരുന്നു നടപ്പാക്കിയിരുന്നത്​. 2016ലെ സ്ലാബ് സമ്പ്രദായം അനുസരിച്ചാണ് ഇന്നും വിദ്യാലയങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത്. പലവ്യഞ്ജനങ്ങൾ, പയർ, പച്ചക്കറി, ഗ്യാസ്​ എന്നിവയുടെ വില വർധിച്ചിട്ടുണ്ട്​. ആഴ്ചയിൽ രണ്ട് ദിവസം പാൽ, മുട്ട അല്ലെങ്കിൽ പഴം എന്നിവ നൽകണം. ഇതിനനുസരിച്ച്​ സർക്കാർ തുക അനുവദിക്കാത്തത്​​ പ്രധാനാധ്യാപകന്​ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. സംസ്ഥാന സർക്കാറിന്‍റെ സമഗ്ര പോഷകാഹാര പദ്ധതിയിൽ മുട്ട, പാൽ എന്നിവക്ക് തുക അനുവദിക്കണം. പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ചുമതലകളിൽനിന്ന്​ ഒഴിവാക്കി കുടുംബശ്രീപോലുള്ള ഏജൻസികളെ ഏൽപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. രാവിലെ പത്തരക്ക്​​ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചേരി, ജില്ല പ്രസിഡന്‍റ്​ കെ. അബ്ദുല്ലത്തീഫ്, വി. യൂസുഫ് സിദ്ദീഖ്, ടി.എം. ജലീൽ, കെ. ദാമോദരൻ, സി. അബ്ദുൽ റസാഖ്, പി. അബ്ദുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story