Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:48 AM IST Updated On
date_range 18 Aug 2022 12:48 AM ISTസുബ്രതോ കപ്പ്: ഇരട്ടനേട്ടത്തിൽ തല ഉയർത്തി മലപ്പുറം
text_fieldsbookmark_border
സുബ്രതോ കപ്പ്: ഇരട്ട നേട്ടത്തിൽ തല ഉയർത്തി മലപ്പുറം മലപ്പുറം: സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്‍റിൽ ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിലും സബ് ജൂനിയർ വിഭാഗത്തിലും ജേതാക്കളായി മലപ്പുറത്തിന് ഇരട്ടി സന്തോഷം. സ്വാതന്ത്ര്യദിനത്തിൽ നടന്ന ജൂനിയർ വിഭാഗം ഫൈനലിൽ കോഴിക്കോടിനെയും സബ് ജൂനിയർ വിഭാഗത്തിൽ പാലക്കാടിനെയുമാണ് ആതിഥേയർ തറപറ്റിച്ചത്. മലപ്പുറത്തിനായി ബൂട്ട് കെട്ടിയ എം.ഐ.സി അത്താണിക്കൽ ഇംഗീഷ് മീഡിയം സ്കൂളും സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ചേലേമ്പ്ര എൻ.എം.എച്ച്.എസ്.എസും ടൂർണമെന്‍റിലുടനീളം എതിരാളികൾക്കെതിരെ ഏകപക്ഷീയ മുന്നേറ്റമാണ് നടത്തിയത്. വിജയികൾക്ക് പി. ഉബൈദുല്ല എം.എൽ.എ ട്രോഫികൾ നൽകി. അബ്ദുറഹ്മാൻ പാലോളി, മലപ്പുറം ഡി.ഡി.ഇ കെ.പി. രമേഷ് കുമാർ, സംസ്ഥാന സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ, കെ.വി. മുഹമ്മദ് ശരീഫ്, ഡി.ടി. മുജീബ്, സുന്ദര രാജ്, വിജീഷ് എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. സുബ്രതോകപ്പ്: എം.ഐ.സി സ്കൂളിന്‍റേത് അഭിമാനനേട്ടം - സുബ്രതോകപ്പ് സംസ്ഥാനതല ജേതാക്കളാകുന്ന ആദ്യ അൺ എയ്ഡസ് സ്കൂൾ മലപ്പുറം: സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്‍റിൽ ജേതാവായ അത്താണിക്കൽ എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്കൂളിന് അഭിമാന നേട്ടം. സുബ്രതോ ടൂർണമെന്‍റിൽ അൺ എയ്ഡഡ് വിഭാഗത്തിൽ സംസ്ഥാനത്തുനിന്ന് ദേശീയ യോഗ്യത ആദ്യ സ്കൂളെന്ന ചരിത്രനേട്ടം നേടിയിരിക്കുകയാണ് എം.ഐ.സി. തിങ്കളാഴ്ച നടന്ന ജൂനിയർ വിഭാഗം ഫൈനലിൽ ഏകപക്ഷീയമായ മൂന്ന് ഗോളിന് കോഴിക്കോടിനെ തോൽപിച്ചാണ് ഐ.ഐ.സി ജേതാക്കളായത്. സെമിയിൽ കാസർകോടിനെയും ക്വാർട്ടറിൽ ആലപ്പുഴയെയും എതിരില്ലാത്ത നാല് ഗോളുകൾക്കും പരാജയപ്പെടുത്തിയാണ് മലപ്പുറത്തിനായി ബൂട്ടണിഞ്ഞ എം.ഐ.സി സ്കൂൾ ഫൈനൽ പോരാട്ടത്തിനെത്തിയത്. ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ടിൽ പാലക്കാടിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തറപറ്റിച്ച് ടീമിന്‍റെ കരുത്ത് തെളിയിച്ചിരുന്നു. കൃത്യമായ പൊസിഷനുകളിൽ കളിക്കാരെ വിന്യസിച്ച് മികച്ച കളിയാണ് എം.ഐ.സി പുറത്തെടുത്തത്. കളിച്ച നാല് കളികളിൽ എതിർ വലയിൽ 18 ഗോളുകൾ തൊടുത്തുവിട്ട എം.ഐ.സി ഒരു ഗോൾപോലും ടൂർണമെന്‍റിൽ വഴങ്ങിയില്ലെന്നത് ജില്ലക്കും സ്കൂളിനും അഭിമാനനേട്ടമായി. photo: mpg ma2 ------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story