Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:23 AM IST Updated On
date_range 18 Aug 2022 12:23 AM ISTകർഷക ദിനം ആചരിച്ചു
text_fieldsbookmark_border
പൊന്നാനി: പൊന്നാനി നഗരസഭയുടെ കീഴിലെ പൊന്നാനി, ഈഴുവത്തിരുത്തി എന്നീ കൃഷിഭവനുകളിലെ കർഷകരെ ആദരിച്ചു. പൊന്നാനി നഗരസഭയുടെ കർഷകദിനാചരണം പുളിക്കടവ് ബോട്ട് ജെട്ടി പരിസരത്ത് നടന്നു. കർഷക വിളംബര ജാഥ, കാർഷിക ചന്ത, നടീൽ തൈകളുടെ വിതരണം എന്നിവയും നടന്നു. പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, കൗൺസിലർമാരായ പ്രിയങ്ക, ഷാലി പ്രദീപ്, ഫർഹാൻ ബിയ്യം, പി. അബ്ദുല്ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ വിളംബരജാഥയും കർഷകരെ ആദരിക്കലും കാർഷിക സെമിനാറും നടത്തി. മാസ്റ്റർ പടിയിൽനിന്ന് ആരംഭിച്ച വിളംബരജാഥ ചാത്തോതേൽ പടിയിൽ സമാപിച്ചു. പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സമീറ എളേടത്ത് അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഇ. സിന്ധു, ബ്ലോക്ക് എ.ഡി.എ ഷീല, വൈസ് പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ്, ജില്ല പഞ്ചായത്ത് അംഗം എ.കെ. സുബൈർ തുടങ്ങിയവർ സംസാരിച്ചു. വെളിയങ്കോട്: വെളിയങ്കോട് പഞ്ചായത്തിൽനിന്ന് ആരംഭിച്ച വിളംബരജാഥ പുഴക്കരയിൽ സമാപിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആരിഫ നാസർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫൗസിയ വടക്കേപ്പുറത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര തുടങ്ങിയവർ സംസാരിച്ചു. പാലപ്പെട്ടി: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പാലപ്പെട്ടി തട്ടുപറമ്പ് ഗവ. ഫിഷറീസ് യു.പി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശോഭന സ്കൂൾ ലീഡർ അഭ്യുദേവിന് വിത്ത് നൽകി ഉദ്ഘാടനം നിർവഹിച്ചു. പൊന്നാനി: പൊന്നാനി ടി.ഐ.യു.പി സ്കൂൾ ശാസ്ത്ര ക്ലബ് നൂറോളം ഔഷധ സസ്യങ്ങളുടെ പ്രദർശനവും ബോധവത്കരണവും സംഘടിപ്പിച്ചു. അധ്യാപകരായ സിനി, പി.വി. ജമാലുദ്ദീൻ, എ. നസീറ, പി.വി. ഷാജിത, ശാസ്ത്ര ക്ലബ് കൺവീനർ തശ്ബീറ, തസ്നി, അമീന, ജന്നത്ത്, ടി. റസീന എന്നിവർ നേതൃത്വം നൽകി. പൊന്നാനി: വെള്ളീരി ജി.എൽ.പി സ്കൂളിൽ കുട്ടിക്കർഷകർ വിത്തിറക്കി. യു.ആർ.സി ട്രെയിനർ അജിത് ലൂക്ക് കുട്ടിക്കർഷകരോട് സംവദിച്ചു. ഹെഡ്മിസ്ട്രസ് ടി. സുധ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീജ ലോറൻസ് നന്ദിയും പറഞ്ഞു. MP PNN1 പൊന്നാനി നഗരസഭയിലെ കർഷക ദിനാചരണം പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
