Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 3:01 AM IST Updated On
date_range 17 Aug 2022 3:01 AM ISTസ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ
text_fieldsbookmark_border
എടവണ്ണ: എടവണ്ണ ജാമിഅ നദ്‌വിയ കോളജിൽ ചരിത്രസെമിനാർ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് ചെയർ ചെയർമാൻ അബ്ദുറഹ്‌മാൻ മങ്ങാട് മുഖ്യാതിഥിയായി. ജാമിഅ നദ്‌വിയ അസി. അഡ്മിനിസ്ട്രേറ്റർ അബൂബക്കർ എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു. വിമൻസ് കോളജ് പ്രിൻസിപ്പൽ അബ്ദുറഹ്‌മാൻ ഫാറൂഖി, ശരീഅ കോളജ് പ്രിൻസിപ്പൽ അഹ്‌മദ് അനസ് മൗലവി, ജാമിഅ നദ്‌വിയ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി തുടങ്ങിയവർ സംസാരിച്ചു. ഡോ. പി.എം.എ. വഹാബ് മോഡറേറ്ററായി. എടവണ്ണ: കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ചരിത്രോത്സവത്തിന്റെ ഭാഗമായി കല്ലിടുമ്പ് വോയ്‌സ് ലൈബ്രറി ഫ്രീഡം സമ്മിറ്റ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ സി.കെ. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ അംഗം പി. അബ്ദുല്ലക്കുട്ടി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. എടവണ്ണ: ചളിപ്പാടം ജി.എൽ.പി സ്കൂളിൽ വാർഡ് അംഗം എം. നാരായണൻ പതാക ഉയർത്തി. സതീഷ് ചളിപ്പാടം സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനവും സന്ദേശവും നൽകി. എടവണ്ണ: പത്തപ്പിരിയം കല്‍പ്പാലം കൂട്ടായ്മയുടെ ആഘോഷത്തിൽ വ്യവസായി അരഞ്ഞിക്കല്‍ ജമാല്‍ മുഹമ്മദ് പതാക ഉയര്‍ത്തി. എടവണ്ണ: ചെമ്പക്കുത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ബി.ജെ.പി പ്രവർത്തകർ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പായസ വിതരണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. ശിവശങ്കരൻ, ജനറൽ സെക്രട്ടറി അനൂപ് മേലെത്തോടി, മണ്ഡലം പ്രസിഡന്റ് കെ. രാജൻ എന്നിവർ നേതൃത്വം നൽകി എടവണ്ണ: ഒതായി പെരകമണ്ണ ഗവ. ഹൈസ്കൂളിൽ എസ്.പി.സി കാഡറ്റുകളുടെ സെറിമോണിയൽ പരേഡിന് എടവണ്ണ സബ് ഇൻസ്പെക്ടർ കെ. അബ്ദുൽ അസീസ് സല്യൂട്ട് സ്വീകരിച്ചു. പ്രധാനാധ്യാപിക ഗീത പതാകയുയർത്തി. അവാർഡ് ദാന ചടങ്ങ് ജില്ല പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് പി.കെ. സക്കീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. ബാബുരാജൻ, കെ.ടി. അൻവർ, ഹംന അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story