Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 2:49 AM IST Updated On
date_range 17 Aug 2022 2:49 AM ISTമാലിന്യ സംസ്കരണ കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം
text_fieldsbookmark_border
തിരൂരങ്ങാടി: നഗരസഭയിൽ 37ാം ഡിവിഷനിലെ വെഞ്ചാലിയിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. രാത്രി ഒരുകൂട്ടർ മതിൽ ചാടിക്കടന്ന് തരംതിരിച്ച് കയറ്റുമതിക്കായി മാറ്റിവെച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും റിജെക്ട് വേസ്റ്റുകളുടെയും ചാക്കുകളും കവറുകളും ആയുധങ്ങൾ ഉപയോഗിച്ച് വ്യാപകമായി നശിപ്പിച്ചു. ഹരിത കർമസേനാംഗങ്ങൾ വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ പ്ലാന്റിൽ എത്തിച്ച് തരം തിരിച്ച് കയറ്റിക്കൊണ്ട് പോകുന്നതിനായി അടുക്കി വെച്ച ചാക്കുകൾ കത്തി, ബ്ലേഡ് പോലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് നശിപ്പിച്ചത്. ദിവസങ്ങളായി ഇത് തുടരുന്നത് മൂലം ഹരിത കർമസേന പ്രവർത്തകർക്ക് ജോലി ചെയ്യാൻ സാധിക്കാതെയും ചെയ്ത ജോലികൾ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിനും രാത്രി പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story