Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോക്ടറെ ​കൈയേറ്റം...

ഡോക്ടറെ ​കൈയേറ്റം ചെയ്ത യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഡോക്ടറെ ​കൈയേറ്റം ചെയ്ത യുവാവ്​ അറസ്റ്റിൽ തൃശൂർ: കാർ യാത്രക്കാരിയായ ഡോക്ടറെ ​കൈയേറ്റം ചെയ്ത പ്രതി അറസ്റ്റിൽ. മരത്താക്കര സ്വദേശി പൊന്തേക്കൻ വീട്ടിൽ ആഷിഖിനെയാണ്​ (27) വെസ്റ്റ് പൊലീസ് അറസ്റ്റ്​ ചെയ്തത്​. സ്വാതന്ത്ര്യദിനത്തിൽ വൈകീട്ട് അയ്യന്തോൾ ഉദയനഗറിലായിരുന്നു സംഭവം. കാറിൽ യാത്ര ചെയ്തിരുന്ന വനിത ഡോക്ടറെ സ്കൂട്ടറിലെത്തിയ ആഷിഖ് കാർ തടഞ്ഞ് നിർത്തി മുഖത്തും കൈയിലും ഇടിക്കുകയും വസ്ത്രങ്ങൾ വലിച്ച് അപമാനിച്ചെന്നുമാണ് കേസ്. മരത്താക്കര സ്വദേശിയായ ആഷിഖ്​ ഇപ്പോൾ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിന് സമീപമാണ്​ താമസം. വെസ്റ്റ് ഐ.എസ്.എച്ച്.ഒ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.എൻ. വിജയൻ, ആർ.എസ്. വിനയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രിയ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. --------- tct_chr2-ashiq- ആഷിഖ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story