Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉദ്​ഘാടനത്തിനൊരുങ്ങി...

ഉദ്​ഘാടനത്തിനൊരുങ്ങി ഈശ്വരമംഗലം ന്യൂ യു.പി സ്കൂളിലെ ടര്‍ഫ്

text_fields
bookmark_border
ഉദ്​ഘാടനത്തിനൊരുങ്ങി ഈശ്വരമംഗലം ന്യൂ യു.പി സ്കൂളിലെ ടര്‍ഫ്
cancel
പൊന്നാനി: ഈശ്വരമംഗലം ന്യൂ യു.പി സ്കൂളിലെ ടർഫ്​ മൈതാനം ആഗസ്റ്റ് 21ന് രാവിലെ 11ന്​ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്യും. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ടർഫ് മൈതാനം ഒരുക്കിയിരിക്കുന്നത്. പഠനത്തോടൊപ്പം കായിക പ്രതിഭകളെ കൂടി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടർഫ് നിർമിച്ചതെന്ന് ഈശ്വരമംഗലം ന്യൂ യു.പി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകും. സംസ്ഥാനത്തെ എയ്​ഡഡ്​ സ്കൂളിൽ ഒരുക്കുന്ന ആദ്യത്തെ ടർഫാണിത്​. പഠനത്തോടൊപ്പം സൗജന്യ ഫുട്​ബാൾ പരിശീലനം നൽകുന്ന ആദ്യ സ്കൂളാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ചടങ്ങില്‍ വി. നന്ദകുമാര്‍ എം.എൽ.എ അധ്യക്ഷത വഹിക്കും. ഈശ്വരമംഗലം ഫുട്​ബാൾ അക്കാദമിയുടെ ഉദ്ഘാടനം പൊന്നാനി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിർവഹിക്കും. അക്കാദമി ലോഗോ പ്രകാശനം പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ എച്ച്.എം സീന ആന്‍റണി, പി.ടി.എ പ്രസിഡന്‍റ്​ പി.കെ. ജിൽഷ, വൈസ് പ്രസിഡന്‍റ്​ മുഹമ്മദ് ബഷീർ, സ്റ്റാഫ് സെക്രട്ടറി ടി.കെ. സതീശൻ എന്നിവരും സംബന്ധിച്ചു. Photo: MP PNN 2: ഈശ്വരമംഗലം ന്യൂ യു.പി സ്​കൂളിൽ ഉദ്ഘാടനത്തിനൊരുങ്ങിയ ടര്‍ഫ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story