Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുബ്രതോ കപ്പ്​...

സുബ്രതോ കപ്പ്​ ചാമ്പ്യൻഷിപ്​: ​ട്രോഫിക്കെതിരെയും പരാതി

text_fields
bookmark_border
മലപ്പുറം: സുബ്രതോ കപ്പ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിൽ വിജയികൾക്ക്​ നൽകിയത്​ 'നിലവാരമില്ലാത്ത' ട്രോഫിയെന്ന്​. ആൺകുട്ടികളുടെ അണ്ടർ -17 വിഭാഗത്തിലെ ജേതാക്കൾക്ക്​ നൽകിയ ട്രോഫിക്കെതിരെയാണ്​ ആരോപണം​. ചെറിയ കപ്പാണ്​ ​വിജയികൾക്ക്​ നൽകിയത്​. ഇതിന്​ മുകളിൽ സുബ്രതോ കപ്പ്​ ജേതാക്കളെന്ന്​ ഫോട്ടോസ്റ്റാറ്റ്​ എടുത്ത്​ പതിപ്പിക്കുകയുമാണ്​ ചെയ്തത്​. പ്രാദേശികമായി നടക്കുന്ന ഫുട്​ബാൾ മത്സരത്തിലെ മികച്ച താരങ്ങൾക്ക്​ ഇതിലും നല്ല ട്രോഫി സമ്മാനമായി ലഭിക്കാറുണ്ടെന്നാണ്​ വിമർശനം​. ദേശീയതലത്തിൽ സ്കൂളുകൾക്കി​ടയിൽ നടക്കുന്ന പ്രമുഖ ഫുട്​ബാൾ ടൂർണമെന്‍റിന്‍റെ സംസ്ഥാനതലത്തിൽ ജേതാക്കളായവർക്കാണ്​ വില കുറഞ്ഞ ട്രോഫി സമ്മാനിച്ചിരിക്കുന്നത്​. മുൻവർഷങ്ങളിൽനിന്ന്​ വ്യത്യസ്തമായി ഇക്കുറി സ്കൂളുകളിൽനിന്ന്​ രജിസ്​ട്രേഷൻ ഫീയും ഏർപ്പെടുത്തിയിരുന്നു. 2000 രൂപയാണ്​ ഈടാക്കിയത്​. സുബ്രതോ കപ്പിന്‍റെ വെബ്​സൈറ്റ്​ മുഖേന രജിസ്റ്റർ ചെയ്തശേഷം ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പ​ങ്കെടുക്കുമ്പോൾ അടച്ച തുകയുടെ രസീതിന്‍റെ പകർപ്പ്​ നൽകണമെന്നും നേര​ത്തേ വിദ്യാഭ്യാസ വകുപ്പ്​ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഫോട്ടോ: m3ma1: വിജയികൾക്ക്​ നൽകിയ ട്രോഫി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story