Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:25 AM IST Updated On
date_range 17 Aug 2022 1:25 AM ISTജൻ ശിക്ഷൺ സൻസ്ഥാനിൽ ഒഴിവുകൾ
text_fieldsbookmark_border
തൃശൂർ: തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാനിൽ പ്രോഗ്രാം ഓഫിസർ, അസി. പ്രോഗ്രാം ഓഫിസർ, ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപറേറ്റർ തുടങ്ങിയ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് പ്രോഗ്രാം ഓഫിസർ, അസി. പ്രോഗ്രാം ഓഫിസർ തസ്തികകളിലേക്കും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപറേറ്റർ തസ്തികകളിലേക്കും അപേക്ഷിക്കാം. പ്രായപരിധി: 30-40. ജില്ലയിൽ താമസിക്കാരായിരിക്കണം. സാമൂഹിക ക്ഷേമ, സാക്ഷരത, തൊഴിൽ പരിശീലന രംഗങ്ങളിൽ രണ്ടുവർഷത്തെ പ്രവർത്തന പരിചയമുള്ള, ഫീൽഡ് വർക്ക് ചെയ്യാൻ താൽപര്യമുള്ളവർക്ക് മുൻഗണന. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്‍റെ കോപ്പിയും സഹിതം ഡയറക്ടർ, ജൻശിക്ഷൺ സൻസ്ഥാൻ, കെ.സി.ആർ.എ -22, കൂർക്കഞ്ചേരി പി.ഒ തൃശൂർ ജില്ല, 680007 എന്ന വിലാസത്തിലോ jsskdr@gmail.com എന്ന മെയിൽ ഐഡിയിലോ ആഗസ്റ്റ് 22നകം അപേക്ഷിക്കണം. -------------------- ഖാദി ഓണം മേള നറുക്കെടുപ്പ് തൃശൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ഖാദി ഓണം മേളയുടെ ആദ്യ പ്രതിവാര നറുക്കെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു. സമ്മാനാർഹമായ കൂപ്പണ്‍ നമ്പർ -162888. ..................................... TCT ഖാദി കസ്റ്റമേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു തൃശൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ഖാദി കസ്റ്റമേഴ്‌സ് മീറ്റ് മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫിസർ എസ്. സജീവ് സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാർ ഡി. ഷീബമോള്‍ നന്ദിയും പറഞ്ഞു. .......................................... ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാം തൃശൂർ: മുസ്ലിം, ക്രിസ്ത്യൻ, ജൈൻ, സിഖ്, പാർസി, ബുദ്ധ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തി ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ഇമ്പിച്ചിബാവ ഭവന പുനരുദ്ധരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ഒരു വീടിന് പരമാവധി 50,000 രൂപയാണ് തിരിച്ചടക്കേണ്ടതില്ലാത്ത സഹായം. വീടിന്റെ പരമാവധി വിസ്തീർണം 1200 സ്‌ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാന ദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. വിലാസം: ഡെപ്യൂട്ടി കലക്ടർ (ജനറൽ), ജില്ല നൂനപക്ഷക്ഷേമ സെക്ഷൻ, ജില്ല കലക്ടറേറ്റ്. അവസാന തീയതി ആഗസ്റ്റ് 30. ------------- അപേക്ഷ ക്ഷണിച്ചു തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാറും ജില്ല ലേബർ കോഓപറേറ്റിവ് സൊസൈറ്റിയും ചേർന്ന് നൈപുണ്യ വികസനത്തിന്‍റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ, യുവ കേരളം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അതത് മേഖലകളിൽ നിയമനം നൽകും. തൃശൂരിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. വിശദ വിവരങ്ങൾക്ക്: 9288006404, 9288006425.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story