Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:06 AM IST Updated On
date_range 17 Aug 2022 1:06 AM ISTസർക്കാറുകളുടെ സാമ്രാജ്യത്വദാസ്യ വേല അവസാനിപ്പിക്കണം -എസ്.പി. ഉദയകുമാർ
text_fieldsbookmark_border
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ പ്രവർത്തനം മൂലം ജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ പ്രകാരം ശിപാർശ ചെയ്ത 216.24 കോടി രൂപ പ്രദേശവാസികൾക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും കോർപറേറ്റുകൾക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാർ പറഞ്ഞു. പ്രദേശവാസികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമടയിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അമ്പലക്കാട് വിജയൻ (എസ്.സി എസ്.ടി മുന്നണി), കെ.വി. ബിജു, ഈസബിൻ അബ്ദുൽ കരീം, സനോജ് കൊടുവായൂർ (സോളിഡാരിറ്റി), അബ്ദുൽ അസീസ് (എസ്.യു.സി.ഐ), സന്തോഷ് മലമ്പുഴ (ഏകതാ പരിഷത്ത്), സൈദ് ഇബ്രാഹീം (വെൽഫെയർ പാർട്ടി), വേലായുധൻ കൊട്ടേക്കാട്, സി. ശാന്തി, എം.എൻ. ഗിരി (നാഷനൽ കേരള കോൺഗ്രസ്), രമണൻ കുഴൽമന്ദം (സ്വരാജ് ഇന്ത്യ), ഗിരീഷ് നെന്മാറ (നാഷനൽ ഹ്യൂമൻ റൈറ്റ്സ് ഫോറം), പിരായിരി സൈദ് മുഹമ്മദ് (ഹരിതഭൂമി), സമരസമിതി കൺവീനർ കെ. ശക്തിവേൽ, എം. സരസ, വി.പി. നീജ്മുദ്ദീൻ (തമിഴ് നലസംഘം), എം. തങ്കവേലു, പ്ലാച്ചിമട കണ്ണദാസൻ, കെ. മുരുകൻ, എം. ഹരിഹര സുധൻ എന്നിവർ സംസാരിച്ചു. pkg plachimada നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതി ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story