Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിരപരാധിയെ...

നിരപരാധിയെ മയക്കുമരുന്ന്​ കേസിൽ ഉൾപ്പെടുത്തി പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
നിരപരാധിയെ മയക്കുമരുന്ന്​ കേസിൽ ഉൾപ്പെടുത്തി പീഡിപ്പിച്ചതായി പരാതി
cancel
പൊലീസിനെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം പരപ്പനങ്ങാടി: മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി യുവാവിനെ പൊലീസ് പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യവ്യാപാരിയും കുടുംബവും വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം പരപ്പനങ്ങാടി മത്സ്യ മാർക്കറ്റിൽനിന്നാണ് മത്സ്യവ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ് ചിലരോടൊപ്പം നിർബന്ധിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അര മണിക്കൂറിനകം സ്റ്റേഷനിൽനിന്ന് പോകാൻ അനുവദിച്ചെങ്കിലും കഞ്ചാവ് ഉപയോഗിച്ചയാളായി കള്ളക്കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ചിത്രം നൽകി അപമാനിക്കുകയും ചെയ്തെന്ന്​ ഷാഹുൽ, സഹോദരൻ പി.പി. അക്ബർ, പിതാവ് സിദ്ദീഖ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരപ്പനങ്ങാടി പൊലീസിന്‍റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ഷാഹുലും സഹോദരനും പിതാവും വാർത്തസമ്മേളനത്തിൽ MT ppgd Press
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story