Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:31 AM IST Updated On
date_range 17 Aug 2022 12:31 AM ISTവെളിയങ്കോട് ഗവ. മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
വാടക കെട്ടിടത്തില്‍നിന്ന് മോചനം വെളിയങ്കോട്: വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ എരമംഗലം തൊഴുവാനൂർ റോഡിലെ മണ്ണൂർപാടം പരിസരത്ത് നിർമിച്ച പുതിയ ഗവ. മൃഗാശുപത്രി കെട്ടിടം പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. വർഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മൃഗാശുപത്രിക്ക് സ്വകാര്യ വ്യക്തി ഭൂമി വിട്ടുനല്‍കിയതോടെയാണ് സ്വന്തം കെട്ടിടമായത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണം, വൈദ്യുതീകരണം, ഫർണിഷിങ് തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കായി 23 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സ്ഥലം വിട്ടുകൊടുത്ത പ്രദേശവാസിയായ മുഹമ്മദ് കുട്ടിയെ ആദരിച്ചു. അസി. എൻജിനീയർ എ. ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്ക് പുറത്ത്, ജില്ല പഞ്ചായത്ത് അംഗം എ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൂറുദ്ദീൻ, അജയൻ പുത്തൻപുരയ്ക്കൽ, താജുന്നിസ, പി. റംഷാദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മജീദ് പാടിയോടത്ത്, സൈദ് പുഴക്കര, റംസീ റമീസ്, ജില്ല മൃഗാസംരക്ഷണ ഓഫിസർ പി.യു. അബ്ദുൽ അസീസ്, പഞ്ചായത്ത് സെക്രട്ടറി രാജൻ, വെറ്ററിനറി സർജൻ എൻ.എസ്. ഐശ്വര്യ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അജിത് തുടങ്ങിയവർ പങ്കെടുത്തു. MP PNN 7 വെളിയങ്കോട് ഗവ. മൃഗാശുപത്രി കെട്ടിടം പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
