Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടെങ്ങും സ്വാതന്ത്ര്യ...

നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

text_fields
bookmark_border
നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
cancel
പൊന്നാനി: 75ാം സ്വാതന്ത്ര്യദിനത്തിൽ സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉൾപ്പെടെ സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ ആഘോഷപൂർവം രാജ്യത്തിന്‍റെ ജന്മദിനം കൊണ്ടാടി. പൊന്നാനി താലൂക്ക് ഓഫിസിൽ ദേശീയപാത വിഭാഗം തഹസിൽദാർ പി. ഷംസുദ്ദീൻ പതാക ഉയർത്തി. പി.കെ. സുകേഷ്, സുരേഷ് പ്രമോദ്, പി. ലാസർ എന്നിവർ പങ്കെടുത്തു. പൊന്നാനി നഗരസഭ കാര്യാലയത്തിന് മുന്നിൽ ചെയർമാൻ ശിവദാസ് ആറ്റുപുറം പതാക ഉയർത്തി. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അംഗങ്ങളായ ഒ.ഒ. ശംസു, ഷീന സുദേശൻ, രജീഷ് ഊപ്പാല, എം. ആബിദ എന്നിവർ സംബന്ധിച്ചു. പൊന്നാനി പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐ മധുസൂദനൻ പതാക ഉയർത്തി. പൊലീസ് സേനയുടെയും എസ്.പി.സി വിദ്യാർഥികളുടെയും പരേഡ്​ നടന്നു. ലയൺസ് ക്ലബ് മധുരം വിതരണം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ പി. നന്ദകുമാർ എം.എൽ.എ പതാക ഉയർത്തി. ജില്ല സെക്രട്ടേറിയറ്റ്​ അംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ ഭരണഘടനയുടെ ആമുഖം വായിച്ചു. സ്വാതന്ത്ര്യ സമര സേനാനി പഞ്ചിലകത്ത് മുഹമ്മദ്‌ ഹാജിയുടെ വസതിയിൽ മുസ്‌ലിം യൂത്ത് ലീഗ് യൂനിറ്റി ഡേ മുനിസിപ്പൽ തല സംഗമം നടന്നു. മുൻ നഗരസഭ ചെയർമാൻ വി.പി. ഹുസൈൻ കോയ തങ്ങൾ പതാക ഉയർത്തി. എൻ. ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു. കുറ്റിക്കാട് മേഖല കോൺഗ്രസ് കമ്മിറ്റി ഭാരതപ്പുഴയോരത്ത് പതാക ഉയർത്തി. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ്​ എ. പവിത്രകുമാർ അധ്യക്ഷത വഹിച്ചു. പി. കുമാരൻ മാസ്റ്റർ പതാക ഉയർത്തി. ഈഴുവത്തിരുത്തി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. ബാലൻ നായർ പതാക ഉയർത്തി. പി. കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ബസ് സ്റ്റാൻഡ് പരിസരത്ത് പതാക ഉയർത്തലും ഭരണഘടന ആമുഖ വിതരണവും നടത്തി. പൊന്നാനി മണ്ഡലം കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ എം. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പൊന്നാനി എം.എസ്.എസ് ഹോപ് സ്പെഷൽ സ്കൂളിൽ എം.എസ്.എസ് യൂത്ത് വിങ്​ ഭിന്നശേഷി വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സാലിഹ്, സൈഫുല്ല, എം.പി. നിസാർ എന്നിവർ നേതൃത്വം നൽകി. പൊന്നാനി എം.ഐ.എച്ച് എസ്.എസിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ നബീൽ രണ്ടത്താണി പതാകയുയർത്തി. ഹെഡ് മാസ്റ്റർ പി.പി. ശംസു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം. ആബിദ മുഖ്യാതിഥിയായി. പൊന്നാനി എം.ഐ.യു.പി സ്കൂളിൽ 'സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾ: പ്രതീക്ഷകളും ആശങ്കകളും' വിഷയത്തിൽ സെമിനാർ നടന്നു. ഡോ. ഹരിയാനന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.എം. ഇമ്പിച്ചി കോയ, കെ.എം. അനന്തകൃഷ്ണൻ, കെ.വി. നദീർ, എം.എ. ഹസീബ് തുടങ്ങിയവർ വിഷയാവതരണം നടത്തി. പുതുപൊന്നാനി: എ.യു.പി സ്കൂളിൽ ഹെഡ്മാസ്റ്റർ വി.കെ. അനസ് പതാക ഉയർത്തി. വാർഡ് മെംബർ നിഷാദ് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്‍റ്​ ഇ.കെ. മൊയ്തുട്ടി സമ്മാനം നൽകി. മാറഞ്ചേരി: വെൽഫെയർ പാർട്ടി മാറഞ്ചേരി പഞ്ചായത്ത്‌ കമ്മിറ്റി പതാക ഉയർത്തി. മൻസൂർ, ദിനേശ്, ശംസു, ഫൈസൽ എന്നിവർ നേതൃത്വം നൽകി. മാറഞ്ചേരി: മൈത്രി വായനശാലയിൽ കരീം ഇല്ലത്തേൽ പതാക ഉയർത്തി. കവി രുദ്രൻ വാരിയത്ത് സന്ദേശം നൽകി. ഖാലിദ്‌ മംഗലത്തേൽ, എ.ടി. അലി, മുജീബ് കുരിക്കൾ പറമ്പിൽ, അജിത, ടി.പി. ആരിഫ, കരീം അച്ചാട്ടേൽ, മെബിൽ എന്നിവർ സംസാരിച്ചു. എരമംഗലം: ചേന്നമംഗലം എ.എൽ.പി സ്കൂളിൽ റാലി സംഘടിപ്പിച്ചു. റെഡ്‌ പേരുമുടിശ്ശേരി പായസ വിതരണവും ഗ്രാമ വേദി പേരുമുടിശ്ശേരി, പൂർവ വിദ്യാർഥി പ്രഭാകരൻ എന്നിവർ മധുരവിതരണവും നടത്തി. MP PNN 1 പൊന്നാനി താലൂക്ക് ഓഫിസിൽ ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർ പി. ഷംസുദ്ദീൻ പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story