Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:31 AM IST Updated On
date_range 17 Aug 2022 12:31 AM ISTതെരുവിൽ സ്വാതന്ത്ര്യസമര ചിത്രങ്ങൾ വരച്ച് വിദ്യാർഥികൾ
text_fieldsbookmark_border
വളാഞ്ചേരി: വര ഫൈൻ ആർട്സ് കോളജിലെ വിദ്യാർഥികൾ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ സ്വാതന്ത്ര്യസമര ചിത്രങ്ങൾ തീർത്തു. വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് സ്വാതന്ത്ര്യ വര എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വര ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ സുരേഷ് മേച്ചേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി, ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, വി.എച്ച്.എസ്.എസ് ഐ.ടി കോഓഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ, ഫൈൻ ആർട്സ് കോളജ് അധ്യാപകരായ എം. ഷിനോയ്, ടി.കെ. നൗഫൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story