Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാതന്ത്ര്യദിനാഘോഷം...

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
പൈങ്കണ്ണൂർ: എ.എൽ.പി സ്കൂളിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ഹമീദ് പതാക ഉയർത്തി. പ്രധാനാധ്യാപകൻ വി.പി. അബ്ദുറഹിമാൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ് ഹംസ വേളേരി അധ്യക്ഷത വഹിച്ചു. ആതവനാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ സുഹൈൽ സാബിർ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ് ഉസ്മാൻ പൂളക്കോട്ട്, പ്രധാനാധ്യാപകൻ വിജയകുമാർ എന്നിവർ സംസാരിച്ചു. നൃത്ത ശിൽപവും തെരുവുനാടകവും അരങ്ങേറി. വടക്കുംപുറം: വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ എടയൂർ ഗ്രാമപഞ്ചായത്ത് അംഗം അനുഷ സ്ലിമോവ് പതാക ഉയർത്തി. ക്ലബ് സെക്രട്ടറി ശരത്ത്, കെ.കെ. മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു. വളാഞ്ചേരി: കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്‍റ് പറശ്ശേരി അസൈനാർ പതാക ഉയർത്തി. അബൂദാബി പടി കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ വഖഫ് ബോർഡ് മുൻ ചെയർമാൻ അഡ്വ. ടി.കെ. സൈതലികുട്ടി പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്‍റ് പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. പൂക്കാട്ടിരി: സ്പന്ദനം കൂട്ടായ്മ പതാക വന്ദനവും ആസാദി അമൃത് റാലിയും നടത്തി. വളാഞ്ചേരി എസ്.ഐ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. ഷെഫീഖ്, റഷീദ് കിഴിശ്ശേരി, വാർഡ് അംഗം പി.ടി. അയൂബ്, ടി.ടി. ജബ്ബാർ, കെ. ബാലൻ, വി.പി. അനീസ് എന്നിവർ സംസാരിച്ചു. നടുവട്ടം: യു.പി സ്കൂളിൽ പ്രധാനാധ്യാപിക ഗീത പതാക ഉയർത്തി. രാജൻ നമ്പ്യാർ പൂവട്ട് സന്ദേശ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ്​ ടി.പി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. വട്ടപ്പാറ അടി: മംബഉൽ ഹുദാ മദ്​റസയിൽ പ്രസിഡന്‍റ് ചെറിയ ബാവ പതാക ഉയർത്തി. സെക്രട്ടറി മുഹമ്മദലി സംസാരിച്ചു. വെണ്ടല്ലൂർ: വി.പി.എ.യു.പി സ്കൂളിൽ വാർഡ് അംഗം ഷെഫീദ ബേബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ജയശ്രീ, എം.ടി.എ പ്രസിഡന്‍റ് സൗമ്യ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story