Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോഗോ ഡിസൈൻ മത്സരം

ലോഗോ ഡിസൈൻ മത്സരം

text_fields
bookmark_border
മാറഞ്ചേരി: മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവാധ്യാപക-വിദ്യാർഥി സംഗമത്തിന്റെ ഭാഗമായി അനുയോജ്യമായ ലോഗോ ഡിസൈൻ ചെയ്യാൻ മത്സരം നടത്തുന്നു. സെപ്​റ്റംബർ നാലിന് 'ഓർമപ്പെയ്‌ത്ത്' പേരിലാണ് സംഗമം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് കാഷ് പ്രൈസും മെമന്റോയും സംഗമ വേദിയിൽ നൽകും. ലോഗോ നിർമാണത്തിന് ഏതുതരത്തിലുള്ള സോഫ്റ്റ്‌വെയർ സങ്കേതവും ഉപയോഗിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ ലോഗോയുടെ ഉയർന്ന റെസൊലൂഷനിലുള്ള ഡിജിറ്റൽ ഫയലുകൾ സംഘാടകസമിതിക്ക് കൈമാറണം. വരച്ച ലോഗോകളാണെങ്കിൽ എ-3 സൈസിലുള്ള ഫിനിഷ് ചെയ്ത കോപ്പി സമർപ്പിച്ചാൽ മതിയാവും. മത്സരത്തിൽ പങ്കെടുക്കുന്നവർ ഡിസൈൻ ചെയ്ത ലോഗോ ആഗസ്റ്റ് 15ന് രാത്രി 11ന്​ മുമ്പ്​ 9497245916 നമ്പറിലേക്ക് വാട്‌സ്​ആപ്​ സന്ദേശമായി അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story