Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസിൽ സ്ത്രീകളോട്​ മോശം...

ബസിൽ സ്ത്രീകളോട്​ മോശം പെരുമാറ്റം: പഞ്ചായത്ത്​ അംഗം അറസ്റ്റിൽ

text_fields
bookmark_border
മലപ്പുറം: ബസിൽ യാത്ര ചെയ്യവേ സ്ത്രീകളോട്​ മോശമായി പെരുമാറിയെന്ന പരാതിയിൽ പഞ്ചായത്ത്​ അംഗം അറസ്റ്റിൽ. തൃക്കലങ്ങോട്​ മുസ്​ലിം ലീഗിന്‍റെ പഞ്ചായത്ത്​ അംഗവും എളങ്കൂർ ആലുങ്ങൽ സ്വദേശിയുമായ പി. വിദ്യാധരനെയാണ്​ (34) മലപ്പുറം പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. കഴിഞ്ഞ ദിവസം മലപ്പുറത്ത്​ ബസിൽ യാത്ര ചെയ്യവേ പ്രതി ബസിലെ സ്ത്രീകളെ ലൈംഗിക ഉദ്ദേശ്യത്തോടെ ശല്യപ്പെടുത്താൻ ശ്രമിച്ചെന്നാണ്​ പരാതി. സഹയാത്രികർ ഇയാളെ​ പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. സ്ത്രീകൾക്കു​ നേരെയുള്ള അതിക്രമങ്ങൾക്കെതിരായ വകുപ്പ്​ ചുമത്തി കേസെടുത്ത് മലപ്പുറം​ പൊലീസ്​ അറസ്റ്റ്​ രേഖപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story