Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:20 AM IST Updated On
date_range 14 Aug 2022 12:20 AM ISTഎല്ലാ വീടുകളിലും ത്രിവര്‍ണ പതാക...
text_fieldsbookmark_border
വളാഞ്ചേരി: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 13 മുതല്‍ 15 വരെ 'ഹര്‍ ഘര്‍ തിരംഗ' (എല്ലാ വീടുകളിലും ത്രിവര്‍ണ പതാക) കാമ്പയിന്‍റെ ഭാഗമായി പ്രഭാതഭേരിയും സ്വാതന്ത്ര്യ സന്ദേശ പ്രചാരണ ജാഥയും സംഘടിപ്പിച്ചു. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജിലെ എൻ.സി.സി കാഡറ്റുകളും എൻ.എസ്.എസ് വളന്‍റിയർമാരും പങ്കെടുത്ത സന്ദേശ ജാഥ കോളജ് പ്രിൻസിപ്പൽ പ്രഫ. പി.പി. ഷാജിദ് ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയിൽ എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ ഡോ. എസ്.ആർ. പ്രീത, ഡോ. സി. രാജേഷ്, ഡോ. പി.സി. സന്തോഷ് ബാബു, ലെഫ്‌റ്റനന്‍റ് കെ.വി. നാജിയ, പ്രഫ. ടി. നിസാബ്, പ്രഫ. കെ. മുനീറ, എൻ.സി.സി അണ്ടർ ഓഫിസർ ഫാത്തിമ ഹനാൻ, സർജന്‍റ് അഷിമ ദാസ്, എൻ.എസ്.എസ് വളന്‍റിയർ സെക്രട്ടറിമാരായ ഇ.കെ. റംഷീദ, ബിനു റിയാസി, വളന്‍റിയർ പ്രതിനിധികളായ കെ. റിംഷിദ, പി.പി. അരുൺ, ടി. അഫ്നാൻ ബഷീർ എന്നിവർ സംസാരിച്ചു. വലിയകുന്ന്: എൻ.എസ്.എസ് യൂനിറ്റ് ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളന്‍റിയേഴ്‌സ് നൂറോളം പതാകകൾ വീടുകളിൽ വിതരണം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. എം.പി. ഷാഹുൽ ഹമീദ്, അധ്യാപകരായ ദേവി, പി.കെ. യൂസുഫ്, രശ്മി, ആശ, രമ്യ, എൻ.എസ്.എസ് ലീഡർമാരായ കാർത്തിക്, ടിഷ മനോജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എടയൂർ: സുലഭ എഫ്.പി.ഒ കമ്പനി ചെണ്ടുമല്ലി കൃഷിയിടത്ത് ചെയർമാൻ കെ.കെ. മോഹനകൃഷ്ണൻ പതാക ഉയർത്തി. കൃഷി അസി. ഡയറക്ടർ വിനോദ് കുമാർ, ബോർഡ് ഡയറക്ടർമാരായ പി.കെ. സിക്കന്ദർ ബാബു, സി.കെ. ഇബ്രാഹിം, സി.ഇ.ഒ ബിബിൻ ചന്ദ്രൻ, കെ. ബാലരാമൻ, വി. ഗോപാലകൃഷ്ണൻ, നാരായണൻ, ഖാലിദ് തൊട്ടിയൻ എന്നിവർ സംബന്ധിച്ചു. പൈങ്കണ്ണൂർ: എ.എൽ.പി സ്കൂളിൽ ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം, വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികൾ നടത്തി. സിനിമതാരം ഉണ്ണി നായർ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. ഹമീദ്, കെ.ടി. ഷാനിബ, പ്രധാനാധ്യാപകൻ വി.പി. അബ്ദുറഹിമാൻ, കെ.എൻ. അനില, ടി.എസ്. ബേബി ലത എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ് വി. ഹംസ അധ്യക്ഷത വഹിച്ചു. പി.ടി.എ ഉപാധ്യക്ഷൻ അഷറഫ് വടക്കനാഴിയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി. അജിത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story