Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:16 AM IST Updated On
date_range 14 Aug 2022 12:16 AM ISTപൈതൃക ഭവന സന്ദർശനം
text_fieldsbookmark_border
പൊന്നാനി: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ ഭാഗമായി സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജ്വലിച്ചുനിൽക്കുന്ന പൊന്നാനിയിലെ പൈതൃക ഭവനം സന്ദർശിച്ച് പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾ. പൊന്നാനി കാരംകുന്നത്ത് തറവാട്ടിലാണ് വിദ്യാർഥികൾ സന്ദർശനം നടത്തിയത്. സ്വാതന്ത്യ സമര പോരാട്ടത്തിൽ നിർണായക ഇടപെടലുകൾ നടത്തി ചരിത്രത്തിന്റെ ഭാഗമായ തൃക്കാവിലെ കാരംകുന്നത്ത് തറവാട്ടിലെത്തി സമര ചരിത്രത്തിലെ ഇന്നലെകളിലേക്ക് ഊളിയിട്ടിറങ്ങുകയായിരുന്നു കുട്ടികൾ. 1921ലെ സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ആദ്യരക്തസാക്ഷിയെന്ന് കേരള ഗാന്ധി വിശേഷിപ്പിച്ച കെ.വി. ബാലകൃഷ്ണ മേനോന്റെയും പൊന്നാനി ഗാന്ധി കെ.വി. രാമമേനോൻ, കെ.വി. ഗോപാലമേനോൻ എന്നിവരെക്കുറിച്ചറിയാൻ സന്ദർശനം അവസരമൊരുക്കി. ഗാന്ധിജിയുടെ പത്നി കസ്തൂർബാ ഗാന്ധി, പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് എന്നിവർ താമസിച്ച വീട് നോക്കിക്കണ്ടും കാര്യങ്ങൾ മനസ്സിലാക്കിയുമാണ് കുട്ടികൾ പിരിഞ്ഞത്. ചരിത്രങ്ങളും ഓർമകളും പങ്കുവെക്കാൻ പൊന്നാനിയുടെ ചരിത്രകാരൻ ടി.വി. അബ്ദുറഹിമാൻ കുട്ടി മാസ്റ്ററും ഈ തറവാട്ടിലെ പിൻമുറക്കാരായ ഹരിനാരായണൻ, രാധാകൃഷ്ണൻ എന്നിവരും പ്രധാനാധ്യാപിക എം.വി. റെയ്സി ടീച്ചർ, അധ്യാപകരായ ജൂലിഷ് എബ്രഹാം, ദീപു ജോൺ, സി.കെ. റഫീഖ് എന്നിവരും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി തയാറാക്കിയ 'സ്വാതന്ത്ര്യ സമരത്തിലൂടെ' എന്ന ലഘു കൃതി ടി.വി. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ ഹരിനാരായണന് കോപ്പി നൽകി പ്രകാശനം ചെയ്തു. Photo: MP PNN 4: പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾ പൊന്നാനിയിലെ പൈതൃക ഭവനത്തിൽ സന്ദർശനം നടത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
