Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:16 AM IST Updated On
date_range 14 Aug 2022 12:16 AM ISTവെളിയങ്കോട് ലോക് കം ബ്രിഡ്ജ് പൈലിങ്ങിനിടെ വീടിന്‍റെ മേൽക്കൂര തകർന്നു
text_fieldsbookmark_border
ഗൃഹനാഥന് പരിക്ക് വെളിയങ്കോട്: ലോക് കം ബ്രിഡ്ജിന്‍റെ പൈലിങ്ങിനിടെ സമീപത്തെ വീടിന്‍റെ മേൽക്കൂര തകർന്നു. വെളിയങ്കോട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ വീട്ടിലകായിൽ മൊയ്ദുണ്ണിയുടെ ഓട് വീടിന്‍റെ മേൽക്കൂരയാണ് തകർന്നത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പൈലിങ് ആരംഭിച്ചത് മുതൽ കുലുക്കം അനുഭവപ്പെടാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. വീടിന്‍റെ ചുമരുകൾക്ക് നേരത്തെ വിള്ളൽ രൂപപ്പെട്ടിരുന്നു. ശനിയാഴ്ച വീടിന്‍റെ മേൽഭാഗം പൂർണമായി വീഴുകയായിരുന്നു. ഈ സമയം വീടിനകത്തുണ്ടായിരുന്ന ഗൃഹനാഥൻ മൊയ്ദുണ്ണിയുടെ തലയിൽ ഓട് വീണ് പരിക്കേറ്റു. ശബ്ദം കേട്ടതോടെ വീട്ടുകാർ പുറത്തേക്ക് ഓടി. പൈലിങ് ആരംഭിച്ചതോടെ സമീപത്തെ ആറ് വീടുകൾ ഭീഷണിയിലാണ്. പൈലിങ്ങിന്‍റെ പ്രകമ്പനത്തിൽ ചില വീടുകളുടെ ജനലുകളും പൊട്ടി. വീട് തകർന്നതിനെത്തുടർന്ന് വീട്ടുകാർ വില്ലേജ് ഓഫിസിലും ഇറിഗേഷൻ ഓഫിസിലും വിവരമറിയിച്ചു. പഞ്ചായത്ത് പ്രതിനിധികൾ സംഭവം സ്ഥലം സന്ദർശിച്ചു. Photo: MP PNN 2: വെളിയങ്കോട് ലോക് കം ബ്രിഡ്ജിന്‍റെ പൈലിങ്ങിനിടെ സമീപത്തെ വീടിന്‍റെ മേൽക്കൂര തകർന്നു വീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
