Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടിൽനിന്ന്​...

വീട്ടിൽനിന്ന്​ സ്വർണവും പണവും കവർന്നു; രണ്ടിടങ്ങളിൽ മോഷണശ്രമം

text_fields
bookmark_border
ഒല്ലൂർ: എടക്കുന്നിയിൽ വീടിന്‍റെ പിൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ 50 ഗ്രാം സ്വർണവും 3500 രൂപയും കവർന്നു. രണ്ടു വീടുകളിൽ മോഷണശ്രമം നടത്തുന്നതിനിടെ വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. പി.ആർ പടി ബസ്​സ്റ്റോപ്പിന് സമീപം ആളൂർക്കാരൻ പീറ്ററിന്‍റെ വീട്ടിൽനിന്നാണ് സ്വർണവും പണവും കവർന്നത്. സംഭവ സമയത്ത് പീറ്റർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച സർണവും ഷർട്ടിലുണ്ടായിരുന്ന 3500 രൂപയും വീട്ടിൽ സൂക്ഷിച്ചിരുന്ന ഡോളറിന്‍റെ ശേഖരവും കവർന്നു. മാതൃഭൂമിക്ക് പിൻവശം കൽപ്പേരികുളം റോഡിൽ അക്കരപറ്റിയേക്കൽ ജോസിന്‍റെ വീടിന്‍റെ മുകളിലെ വാതിൽ പൊളിക്കുന്നതിന്‍റെ ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റിട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. സമീപത്തെ പാറയിൽ മോഹനന്‍റെ വീട്ടിലും മോഷ്ടാക്കൾ കയറി. എന്നാൽ, ഓട് മണിയുടെ ചരടിൽ തട്ടി ശബ്ദം ഉയർന്നതോടെ വീട്ടുകാർ ലൈറ്റിടുകയും മോഷ്ടാക്കൾ ഓടിരക്ഷപ്പെടുകയും ചെയ്തു. ആരുകുളങ്ങര റോഡ് തിരുക്കുഴിക്ക് സമീപം പെരിഞ്ചേരി സൈമന്‍റെ വീടിന്‍റെ പിറകിൽ മോഷ്ടാക്കൾ കയറിയതിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞു. ഒല്ലൂർ പൊലീസും വിരലടയാള വിദഗ്​ധരും പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story