Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ ഉപദേശക സമിതി...

കരിപ്പൂർ ഉപദേശക സമിതി യോഗം: എൻ.ഒ.സി, ബസ്​ സർവിസ്​ വിഷയങ്ങൾ ചർച്ച ചെയ്യും

text_fields
bookmark_border
കരിപ്പൂർ: ആഗസ്റ്റ്​ 17ന്​ കോഴിക്കോട്​ വിമാനത്താവളത്തിൽ ചേരുന്ന ഉപദേശക സമിതി യോഗത്തിൽ കൊണ്ടോട്ടി നഗരസഭയി​ൽ കെട്ടിട നിർമാണത്തിന്​ വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാക്കിയത്​ ചർച്ച ​ചെയ്യും. നഗരസഭ പരിധിയിലെ കെട്ടിട നിർമാണത്തിന്​ എൻ.ഒ.സി നിർബന്ധമാക്കിയതിനെതിരെ വ്യാപക പരാതികളുണ്ട്​. നഗരസഭയുടെ തനത്​ വരുമാനസമ്പാദനത്തിനും ഇത്​ വലിയ പ്രയാസം സൃഷ്ടിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്​. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ ​ഉപദേശക സമിതി​ ചെയർമാൻ കൂടിയായ അബ്​ദുസ്സമദ്​ സമദാനി എം.പിക്ക്​ നഗരസഭ നിവേദനം നൽകിയിരുന്നു. യാത്രക്കാർക്ക്​ കരിപ്പൂരിലേക്ക്​ ഗതാഗത സൗകര്യം ഏർപ്പെടു​ത്തുന്ന വിഷയവും അജണ്ടയിൽ ഉൾപ്പെട്ടിട്ടുണ്ട്​. കോവിഡിന്​ മുമ്പ്​ കാസർകോട്ടുനിന്ന്​ ​കെ.എസ്​.ആർ.ടി.സി ബസ്​ കരിപ്പൂരിലേക്ക്​ സർവിസ്​ നടത്തിയിരുന്നു. കോഴിക്കോട്​-പാലക്കാട്​ റൂട്ടിലെ ഒരു ബസും കരിപ്പൂർ വഴിയായിരുന്നു സർവിസ്​ നടത്തിയിരുന്നത്​. കോവിഡിന്​ ശേഷം മറ്റ്​ സർവിസുകളെല്ലാം കെ.എസ്​.ആർ.ടി.സി പുനരാരംഭിച്ചെങ്കിലും കരിപ്പൂരിനെ പരിഗണിച്ചിട്ടില്ല. കരിപ്പൂരിലേക്ക്​ കൂടുതൽ കെ.എസ്​.ആർ.ടി.സി സർവിസ്​ ആരംഭിക്കണമെന്ന ആവശ്യവും ശക്​തമാണ്​. ജനുവരി 24ന്​ ഓൺലൈനിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെ അവലോകനവും യോഗത്തിൽ നടക്കും. കരിപ്പൂരിൽനിന്ന്​ ഡൽഹി ഉൾപ്പെടെ കൂടുതൽ നഗരങ്ങളിലേക്ക്​​ സർവിസ്​ ആരംഭിക്കണമെന്നാണ്​ ആവശ്യം. ഭൂമി ഏറ്റെടുക്കൽ, കാർ പാർക്കിങ്​, മൾട്ടി ലെവൽ കണക്ടിവിറ്റി, റോഡ്​ കണക്ടിവിറ്റി മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. രാവിലെ പത്തിന്​ അബ്​ദുസ്സമദ്​ സമദാനിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.പിമാർ, എം.എൽ.എമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story