Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:39 AM IST Updated On
date_range 13 Aug 2022 12:39 AM ISTബൈക്ക് മോഷണം: അന്തർജില്ല മോഷ്ടാവ് പിടിയിൽ
text_fieldsbookmark_border
പുതുപ്പരിയാരം: ധോണിയിൽ നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ അന്തർജില്ല മോഷ്ടാവ് ഹേമാംബിക നഗർ പൊലീസിന്‍റെ പിടിയിലായി. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് കല്ലിങ്ങൽ റസൽ ജാസി (22) ആണ് പാലക്കാട് നഗരത്തിൽ പിടിയിലായത്. മോഷ്ടിച്ച വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിൽ പൊലീസ് പരിശോധനയിലാണ് പ്രതി വലയിലായത്. ബൈക്കും പിടികൂടി. കേരളത്തിലെ വിവിധയിടങ്ങളിൽ മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷണം, പിടിച്ചുപറി, കട കുത്തിത്തുറക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ആലപ്പുഴ, ആലുവ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ കേസുകളുണ്ട്. പാലക്കാട് ഡിവൈ.എസ്.പി വി.കെ. രാജുവിന്‍റെ നിർദേശപ്രകാരം ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിൻ, എസ്.ഐ സി.ബി. മധു, ജി.എസ്.ഐ കെ. ശിവ ചന്ദ്രൻ, സി.പി.ഒ.മാരായ ജി. പ്രസാദ്, സി.എൻ. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം) Pkg K LK D Rasal Jasi റസൽ ജാസി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
