Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടികജാതി ഭൂരഹിത...

പട്ടികജാതി ഭൂരഹിത പുനരധിവാസത്തിന് വരുമാന, പ്രായ പരിധി മാറ്റി

text_fields
bookmark_border
പെരിന്തൽമണ്ണ: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതി മാനദണ്ഡങ്ങളിൽ വീണ്ടും ഇളവു വരുത്തി. നേരത്തേ 55 വയസ്സുവരെയുള്ളവർക്ക് നൽകിവന്ന ആനുകൂല്യം പുതിയ ഉത്തരവ് പ്രകാരം 70 വയസ്സുവരെയാക്കി. 1989 മുതലാണ് പദ്ധതി നടപ്പാക്കി തുടങ്ങിയത്. എട്ടുമാസം മുമ്പ് ഈ പ്രായപരിധി 60 വയസ്സാക്കിയിരുന്നു. ഭൂമിയില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിൽ കുറഞ്ഞത് അഞ്ചു സെന്‍റ് ഭൂമി വാങ്ങി നൽകുന്നതിന്​ 3.75 ലക്ഷം രൂപയുടെ ധനസഹായം നൽകും. ആറും ഏഴും സെന്‍റ് വരെ ഈ തുകക്ക് വാങ്ങി നൽകുന്നുണ്ട്. നഗരസഭകളിൽ ഇത് കുറഞ്ഞത് മൂന്നു സെന്‍റും 4.5 ലക്ഷം രൂപയുമാണ്. പട്ടികജാതി വികസന ഒാഫിസ് വഴി വീടുവെക്കാൻ ഭൂമിക്ക് അപേക്ഷിച്ചിരുന്നവർ 60 വയസ്സിനു മുകളിലാണെങ്കിൽ അനുവദിക്കാൻ നിർവാഹമില്ലായിരുന്നു. പുതിയ ഉത്തരവ് പ്രകാരം വരുമാനപരിധിയിലും മാറ്റം വരുത്തി. 50,000 രൂപ വരെ വാർഷിക വരുമാനമുള്ളവർക്കേ അപേക്ഷിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇത് ഒരു ലക്ഷമാക്കി ഉയർത്തി. ഭൂരഹിതരായ പട്ടികജാതി കുടുംബനാഥന്മാർ ഭൂരിഭാഗവും മധ്യവയസ്സിന് താഴെയുള്ളവരാണ്. 50 വയസ്സിന്​ മുകളിൽ പ്രായമുള്ളവരും ലൈഫ് ഭവന പദ്ധതി പട്ടികയിൽ ഉൾപ്പെട്ടവരുമായ അവിവാഹിതരായ വനിതകളെയും ഭൂരഹിത പുനരധിവാസ പദ്ധതിക്ക് പരിഗണിക്കും. അതേസമയം സർക്കാർ അനുവദിക്കുന്ന ധനസഹായ തുകയും മിനിമം ഭൂമിയുടെ പരിധിയും ഉയർത്തണമെന്ന് വിവിധ പട്ടികജാതി ക്ഷേമ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. അഞ്ചുസെന്‍റ്​ ഭൂമിയുള്ളവർ ഫലത്തിൽ ഭൂരഹിതരായി തന്നെ തുടരുന്ന സ്ഥിതിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇ. ഷംസുദ്ദീൻ 11.8.22
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story