Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
തൃശൂർ: നിരോധിത മയക്കുമരുന്നായ മെത്താഫെറ്റമിനുമായി രണ്ടുപേർ തൃശൂരിൽ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. കേച്ചേരി പറപ്പൂപ്പറമ്പിൽ വീട്ടിൽ ദയാൽ (27), ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് പിടിയിലായത്. തൃശൂർ കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡിൽനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടുനിന്ന്​ വിമാനമാർഗം ഡൽഹിയിലെത്തി നൈജീരിയൻ സ്വദേശിയിൽനിന്നാണ്​​ മയക്കുമരുന്ന് വാങ്ങിയത്​. തുടർന്ന്​ വിമാനം മാർഗം ബംഗളൂരുവിലെത്തി. അവിടെനിന്ന് തൃശൂരിലേക്ക്​ വന്ന്​ മയക്കുമരുന്ന് കൈമാറ്റം ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. നിരവധി തവണ ഇത്തരത്തിലും കൊറിയർ മുഖേനയും മയക്കുമരുന്ന് ഇടപാട്​ നടത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു. മയക്കുമരുന്ന് കടത്തിനെക്കുറിച്ചും ഇരുവരുടെയും സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഈസ്റ്റ് എസ്.എച്ച്.ഒ പി. ലാൽകുമാർ, സബ്​ ഇൻസ്പെക്ടർമാരായ എ. ജോർജ്​ മാത്യു, ഇ.എ. ജയചന്ദ്രൻ, എ.എസ്.ഐമാരായ സി.എൻ. ഗോപിനാഥൻ, എം. സുനിൽകുമാർ, സി.പി.ഒമാരായ അലൻ, പി.ജെ. ആന്റണി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. tcr_chr8-akhil- അഖിൽ tcr_chr8-dayal-ദയാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story