Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരള ക്ഷേത്ര സംരക്ഷണ...

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണ വിചാരസത്രം നാളെ

text_fields
bookmark_border
തൃശൂര്‍: രാമായണ മാസത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച തൃശൂര്‍ ചിന്മയ മിഷന്‍ നീരാഞ്ജലി ഹാളില്‍ അർധദിന രാമായണ വിചാരസത്രം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമിതി ജില്ല അധ്യക്ഷന്‍ കെ. സതീശ് ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വിചക്ഷണരായ പി. ചിത്രന്‍ നമ്പൂതിരിപ്പാട്, പി.സി. തോമസ് എന്നിവരെ ആദരിക്കും. 'രാമായണം -ഏകതക്ക്​ മാനവികതക്ക്​' എന്ന സന്ദേശവുമായി ഉച്ച രണ്ടു വരെ നടത്തുന്ന വിചാരസത്രത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ്, മാധ്യമ പ്രവര്‍ത്തകന്‍ ദിനേശ് രാജ തൃപ്രയാര്‍, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല റിട്ട. പ്രഫ. ഡോ. എം.വി. നടേശന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. രാമായണ മാസത്തോടനുബന്ധിച്ച് സമിതി നടത്തിയ ഉപന്യാസ മത്സരത്തില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല രക്ഷാധികാരി പി.ആര്‍. പ്രഭാകരന്‍, ജില്ല അധ്യക്ഷന്‍ കെ. സതീശ് ചന്ദ്രന്‍, ഉപാധ്യക്ഷന്‍ വേണാട് വാസുദേവന്‍, സെക്രട്ടറി പി.ആര്‍. ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story